Top

വൈറസിന്റെ ശക്തി മോദിയുടെ താടിക്ക് നേർ അനുപാതം; പരിഹാസവുമായി രാംഗോപാൽ വർമ്മ

കൊറോണ വൈറസിന്റെ ശക്തി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയ്ക്ക് നേർ അനുപാതമായാണ് ഉയരുന്നതെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്.

21 April 2021 9:55 AM GMT
ഫിൽമി റിപ്പോർട്ടർ

വൈറസിന്റെ ശക്തി മോദിയുടെ താടിക്ക് നേർ അനുപാതം; പരിഹാസവുമായി രാംഗോപാൽ വർമ്മ
X

കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. കൊറോണ വൈറസിന്റെ ശക്തി നരേന്ദ്ര മോദിയുടെ താടിയുടെ വളർച്ചയ്ക്ക് നേർ അനുപാതമായാണ് ഉയരുന്നതെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെയുള്ള വൈറസിന്റെ ശക്തി മോദി സാബിന്റെ താടിയുടെ നീളത്തിന് നേർ അനുപാതമായാണ് പോകുന്നത്.

രാംഗോപാൽ വർമ്മ

അതേസമയം രാജ്യത്ത് ദിനംപ്രതി കൊവിഡ് വർദ്ധിക്കുകയാണ്. രാജ്യത്ത് ഇന്ന് രേഖപ്പെടുത്തിയ പ്രതിദിന കൊവിഡ് രോഗികൾ 2,95,041. സർവ്വകാല റെക്കോർഡും കടന്ന് രാജ്യം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2023 പേരോളം രാജ്യത്ത് കൊവിഡ് ബാധിച്ചു മരണപ്പെട്ടിട്ടുണ്ട്.

കൊവിഡിന്റെ വ്യാപനശേഷി കൊണ്ടും തീവ്രത കൊണ്ടും രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ് രാജ്യം. ഏപ്രിൽ 20 വരെയുള്ള കണക്കനുസരിച്ച് 27,10,53,392 പൗരന്മാരിൽ ഇത് വരെ കൊവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. നിലവിൽ പ്രതിരോധ മരുന്ന് സ്വീകരിച്ചവർ 13,01,19,310 പേരാണ് .

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച നഗരങ്ങളായ ദില്ലി, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, ഭോപ്പാൽ, കൊൽക്കത്ത, അലഹബാദ്, സൂററ്റ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കിടക്കകൾ തീർന്നിരിക്കുകയാണ്. ഐസിയുവിലും കിടത്തി ചികിത്സിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഹോട്ടലുകളും സ്റ്റേഡിയങ്ങളും ഉപയോഗിച്ച് അധിക സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. തലസ്ഥാന നഗരിയിലെ ഒന്നിലധികം സർക്കാർ ആശുപത്രികളിൽ ഓക്സിജൻ സ്റ്റോക്ക് ഏതാനും മണിക്കൂറുകൾ മാത്രമേ നിലനിൽക്കൂ എന്നും ഓക്സിജൻ ലഭിച്ചില്ലെങ്കിൽ സാഹചര്യം അത്യന്തം ഭീതിദമാകുമെന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നു.

ഇന്ത്യയിൽ ആകെ കൊവിഡ് രോഗികൾ 1 കോടി 56 ലക്ഷത്തിനും മുകളിലാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് നിലവിലെ രോഗനിരക്ക് 2.1ദശലക്ഷവും, മരണനിരക്ക് 1,82,570ഉം ആണ്.

Next Story