Top

‘ശവശരീരങ്ങള്‍ തെരുവില്‍ കൂട്ടിയിട്ടിരിക്കുന്നു, പരാജയപ്പെട്ട ഭരണാധികാരി’; മോദി നിങ്ങള്‍ കാണുന്നുണ്ടോ! രാം ഗോപാല്‍ വര്‍മ്മ

കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച ഇന്ത്യയില്‍ പ്രതിദിനം ആയിരക്കണക്കിന് ജീവനുകളാണ് പൊലിയുന്നത്. ശ്വാസം മുട്ടി മരിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. രാജ്യത്തെ ആശുപത്രികള്‍ നിറയുന്നതിന് ഒപ്പം തന്നെ ശ്മശാനങ്ങളും ദിനരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ദുരിതത്തില്‍ ഒരു പങ്കും തങ്ങള്‍ക്കില്ലെന്ന ഭാവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറി നില്‍ക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ അനാസ്തയെയും, രാജ്യത്തെ മരണങ്ങളുടെ വര്‍ദ്ധനവിനെയുമെല്ലാം മാധ്യമങ്ങളും വിമര്‍ശിക്കുന്നുണ്ട്. അത്തരത്തില്‍ ശ്രദ്ധേയമായ ഒന്നാണ് ഈ മാസത്തെ ഇന്ത്യ ടുഡേ മാഗസിന്റെ കവര്‍. രാജ്യത്തെ സംഭവ വികാസങ്ങളെ ഒറ്റ […]

9 May 2021 2:12 AM GMT
ഫിൽമി റിപ്പോർട്ടർ

‘ശവശരീരങ്ങള്‍ തെരുവില്‍ കൂട്ടിയിട്ടിരിക്കുന്നു, പരാജയപ്പെട്ട ഭരണാധികാരി’; മോദി നിങ്ങള്‍ കാണുന്നുണ്ടോ! രാം ഗോപാല്‍ വര്‍മ്മ
X

കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച ഇന്ത്യയില്‍ പ്രതിദിനം ആയിരക്കണക്കിന് ജീവനുകളാണ് പൊലിയുന്നത്. ശ്വാസം മുട്ടി മരിക്കുന്നവരാണ് ഇതില്‍ ഭൂരിഭാഗവും. രാജ്യത്തെ ആശുപത്രികള്‍ നിറയുന്നതിന് ഒപ്പം തന്നെ ശ്മശാനങ്ങളും ദിനരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജനങ്ങളുടെ ദുരിതത്തില്‍ ഒരു പങ്കും തങ്ങള്‍ക്കില്ലെന്ന ഭാവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മാറി നില്‍ക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ അനാസ്തയെയും, രാജ്യത്തെ മരണങ്ങളുടെ വര്‍ദ്ധനവിനെയുമെല്ലാം മാധ്യമങ്ങളും വിമര്‍ശിക്കുന്നുണ്ട്. അത്തരത്തില്‍ ശ്രദ്ധേയമായ ഒന്നാണ് ഈ മാസത്തെ ഇന്ത്യ ടുഡേ മാഗസിന്റെ കവര്‍.

രാജ്യത്തെ സംഭവ വികാസങ്ങളെ ഒറ്റ ചിത്രത്തില്‍ പറഞ്ഞു വെക്കുന്ന ഒന്നാണ് ഈ മാഗസിന്‍ കവര്‍. വരി വരിയായി കിടക്കുന്ന ശവശരീരങ്ങളാണ് കവര്‍ ചിത്രം. നിരവധി പേര്‍ 2014ല്‍ ആദ്യമായി മോദി അധികാരമേറ്റപ്പോള്‍ പുറത്തിറങ്ങിയ ഇന്ത്യ ടുഡേയുടെ കവറും ഇന്നത്തെ കവറും തമ്മില്‍ താരതമ്യം ചെയ്ത് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും മാഗസിന്‍ കവര്‍ പങ്കുവെച്ച് മോദിയെ വിമര്‍ശിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയെ വ്യക്തമായി കാണിച്ചിരിക്കുന്ന മറ്റൊരു ചിത്രം ഉണ്ടാവില്ല. മോദി നിങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടോ എന്നാണ് രാം ഗോപാല്‍ വര്‍മ്മ പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തത്. ഇനി മോദി വേണ്ട എന്ന #NoMoreModi ക്യാപെയിനും ട്വിറ്ററില്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ #NoMoreModi ട്വിറ്ററില്‍ ട്രെന്റിങ്ങാണ്.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ജേതാവ് എന്ന തലകെട്ടോടു കൂടിയാണ് ഇന്ത്യ ടുഡേ മോദിയെ അഭിസംഭോതന ചെയ്തത്. ഇനി മോദി രാജ്യത്തെ നല്ല നാളുകള്‍ തിരിച്ചു കൊണ്ടു വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന മാഗസിനില്‍ വന്ന ലേഖനം. എന്നാല്‍ നിലവില്‍ രാജ്യം എത്തി നില്‍ക്കുന്നത് ഇതുവരെ കണ്ടതിലും ഏറ്റവും മോശം സമയങ്ങളിലാണ്. ലോക മാധ്യമങ്ങള്‍ മുതല്‍ രാജ്യത്തെ പൗരന്‍മാര്‍ വരെ ഒരേ സ്വരത്തില്‍ ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തിന്റെ വീഴ്ച്ചയാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Next Story