Top

‘കുംഭമേളക്ക് ശേഷം ആന്ധ്രാപ്രദേശും’; ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്ന് രാം ഗോപാല്‍ വര്‍മ്മ, വീഡിയോ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭമേള നടത്തിയതില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കുംഭമേളക്ക് പുറമെ ആന്ധ്രാ പ്രദേശിലെ ഉഗാഡൈ എന്ന ആഘോഷത്തിന്റെ ഭാഗമായി നടന്ന പിടാകല വാറില്‍ സമൂഹമാധ്യമം പാലിക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുചേര്‍ന്നത്. ഇതില്‍ വിമര്‍ശനം അറിയിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം അറിയിച്ചത്. ‘കുംഭമേളക്ക് ശേഷം ഇപ്പോള്‍ ആന്ധ്രാ പ്രദേശും. ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്നാണ് എനിക്ക് തോന്നുന്നത്’ രാം ഗോപാല്‍ വര്‍മ്മ After […]

16 April 2021 10:33 AM GMT
ഫിൽമി റിപ്പോർട്ടർ

‘കുംഭമേളക്ക് ശേഷം ആന്ധ്രാപ്രദേശും’; ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്ന് രാം ഗോപാല്‍ വര്‍മ്മ, വീഡിയോ
X

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കുംഭമേള നടത്തിയതില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കുംഭമേളക്ക് പുറമെ ആന്ധ്രാ പ്രദേശിലെ ഉഗാഡൈ എന്ന ആഘോഷത്തിന്റെ ഭാഗമായി നടന്ന പിടാകല വാറില്‍ സമൂഹമാധ്യമം പാലിക്കാതെ ആയിരക്കണക്കിന് ജനങ്ങളാണ് ഒത്തുചേര്‍ന്നത്. ഇതില്‍ വിമര്‍ശനം അറിയിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം അറിയിച്ചത്.

‘കുംഭമേളക്ക് ശേഷം ഇപ്പോള്‍ ആന്ധ്രാ പ്രദേശും. ഇന്ത്യ കൂട്ട ആത്മഹത്യക്ക് ഒരുങ്ങുകയാണെന്നാണ് എനിക്ക് തോന്നുന്നത്’

രാം ഗോപാല്‍ വര്‍മ്മ

ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ തെറ്റിച്ച് ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയത്. കൈരുപ്പള്ള ഗ്രാമത്തില്‍ മാസ്‌ക്ക് പോലും ധരിക്കാതെയാണ് ആയിരക്കണക്കിന് ആളുകള്‍ ഉഗാഡൈ എന്ന പുതുവര്‍ഷ ആഘോഷത്തില്‍ പങ്കെടുത്തത്. പരസ്പരം ഉണങ്ങിയ ചാണകത്തിന്റെ കഷ്ണങ്ങള്‍ എറിയുക എന്നതാണ് ആഘോഷം. കഴിഞ്ഞ ഒരാഴ്ച്ചയായി ആന്ധ്ര പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുകയാണ്. ബുദ്ധനാഴ്ച്ച 4220 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചത്.

കഴിഞ്ഞ ദിവസം കുംഭമേളയെ വിമര്‍ശിച്ചും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് വ്യാപനത്തിന്റെ തുടക്കം ചൈനയില്‍ നിന്നായിരുന്നെങ്കിലും നിലവില്‍ ചൈനയിലെ പ്രതിദിന രേഗബാധ വളരെ കുറവാണ്. എന്നാല്‍ ഇന്ത്യയുടെ കൊവിഡ് ഗ്രാഫ് മുകളിലേക്ക് മാത്രമാണ് ദിനം പ്രതി പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത്തരത്തില്‍ വ്യാപനം രൂക്ഷമാകാന്‍ കാരണം.

അതേസമയം രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് ബാധ രണ്ട് ലക്ഷം കടന്നു. 2,17,353 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 1185 പേര്‍ മരണപ്പെടുകയും ചെയ്തു. പ്രതിദിനനിരക്ക് ഇന്നലെയും രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. 15 ലക്ഷത്തിന് മുകളില്‍ പേരാണ് നിലിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്.

Next Story