Top

‘വിവാഹത്തേക്കാൾ വിവാഹമോചനം ആഘോഷിക്കപ്പെടണം’; കുറിപ്പുമായി രാം ഗോപാൽ വർമ്മ

കഴിഞ്ഞ ദിവസമാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്ന വാർത്തകൾ വന്നത്.

4 July 2021 8:03 AM GMT
ഫിൽമി റിപ്പോർട്ടർ

‘വിവാഹത്തേക്കാൾ വിവാഹമോചനം ആഘോഷിക്കപ്പെടണം’; കുറിപ്പുമായി രാം ഗോപാൽ വർമ്മ
X

ബോളിവുഡ് താരം ആമിര്‍ ഖാനും അദ്ദേഹത്തിന്റെ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു എന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് സംവിധായകൻ രാം ഗോപാൽ വർമ്മ.

‘ആമിര്‍ ഖാനും കിരണ്‍ റാവുവിനും കുറച്ച് കൂടെ നിറമുള്ള ജീവിതം ആശംസിക്കുന്നു. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് പകത്വതയുടെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്’, രാം ഗോപാല്‍ വർമ്മ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്ന വാർത്തകൾ വന്നത്. ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്‍താവനയിലായിരുന്നു ഇക്കാര്യം അറിയിച്ചത്. വിവാഹബന്ധം വേർപെടുത്തുന്നുവെങ്കിലും മകന്റെ കാര്യങ്ങളിലും സിഎൻമക്ക്അലിലും ഒന്നിച്ച് പ്രവർത്തിക്കുമെന്നും ഇരുവരും അറിയിച്ചു.

ആമിറും കിരണ്‍ റാവുവും ചേര്‍ന്നിറക്കിയ പ്രസ്‍താവന:

ഈ 15 മനോഹരമായ വർഷങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അനുഭവങ്ങളുടെയും സന്തോഷത്തിന്റെയും ചിരിയുടെയും ജീവിതകാലം പങ്കിട്ടു, ഞങ്ങളുടെ ബന്ധം വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലുമാണ് വളർന്നത്. ഇപ്പോൾ ഞങ്ങൾ ജീവിതത്തിലെ ഒരു പുതിയ അധ്യായം ആരംഭിക്കാൻ ആഗ്രഹിക്കുന്നു – ഇനി ഭാര്യാഭർത്താക്കന്മാരായി തുടരില്ല, പക്ഷേ രക്ഷകര്‍ത്താക്കളായും പരസ്‍പരം ഒരു കുടുംബമായും തുടരും. കുറച്ചുകാലം മുമ്പ് തന്നെ ഒരു വേർപിരിയലിനെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നു.

ഞങ്ങളുടെ മകന്‍ ആസാദിന്‍റെ രക്ഷിതാക്കള്‍ എന്ന നിലയില്‍ മാറ്റമൊന്നും ഉണ്ടാവില്ല. ഞങ്ങള്‍ ഒരുമിച്ച് തന്നെ അവനെ വളര്‍ത്തും. ഞനാണ് സിനിമകളിലും പാനി ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനങ്ങളിലും മറ്റു പ്രോജക്റ്റുകളിലും ഒന്നിച്ച് തന്നെ ഉണ്ടാകും. ഞങ്ങളുടെ ബന്ധത്തിന്‍റെ ഈ മാറ്റത്തെ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്‍ത ഞങ്ങളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരു വലിയ നന്ദി. നിങ്ങൾ ഇല്ലാതെ ഈ ചുവടുവെക്കാൻ ഞങ്ങൾക്ക് സാധിക്കുകയില്ല. ഈ വിവാഹമോചനം ഒരു അവസാനമല്ല മറിച്ച് പുതിയൊരു യാത്രയുടെ തുടക്കമാണ്. നന്ദിയും സ്‍നേഹവും, കിരണും ആമിറും.

Next Story

Popular Stories