Top

‘രാജ്യത്ത് വലിയ പ്രതിമയും, സ്റ്റേഡിയവും ഉണ്ട്, ആരോഗ്യ സേവനമില്ല’; മൂന്നാം തരംഗത്തിലെങ്കിലും മെച്ചപ്പെടുമോ മോദി എന്ന് റാം ഗോപാല്‍ വര്‍മ്മ

രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന് സംവിധായകന് റാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ചോദിച്ചത്. ഇന്ത്യയില്‍ ലോകത്തിലെ തന്നെ വലിയ പ്രതിമയും, സ്റ്റേഡിയവും എല്ലാം ഉണ്ട്. പക്ഷെ ചെറിയ രീതിയിലെങ്കിലും മെച്ചപ്പെട്ട ആരോഗ്യ സേവനമില്ലെന്നാണ് റാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ‘മോദി ജി, നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയം ഉണ്ട്. അതു പോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് […]

23 Jun 2021 11:19 PM GMT
ഫിൽമി റിപ്പോർട്ടർ

‘രാജ്യത്ത് വലിയ പ്രതിമയും, സ്റ്റേഡിയവും ഉണ്ട്, ആരോഗ്യ സേവനമില്ല’; മൂന്നാം തരംഗത്തിലെങ്കിലും മെച്ചപ്പെടുമോ മോദി എന്ന് റാം ഗോപാല്‍ വര്‍മ്മ
X

രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മൂന്നാം തരംഗത്തിലെങ്കിലും രാജ്യത്ത് മെച്ചപ്പെട്ട ആരോഗ്യ സേവനമുണ്ടാവുമോ എന്ന് സംവിധായകന് റാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ചോദിച്ചത്. ഇന്ത്യയില്‍ ലോകത്തിലെ തന്നെ വലിയ പ്രതിമയും, സ്റ്റേഡിയവും എല്ലാം ഉണ്ട്. പക്ഷെ ചെറിയ രീതിയിലെങ്കിലും മെച്ചപ്പെട്ട ആരോഗ്യ സേവനമില്ലെന്നാണ് റാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്.

‘മോദി ജി, നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയം ഉണ്ട്. അതു പോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു. പിന്നെ ലോകത്തിലെ തന്നെ വലിയ മതപരമായ ആഘോഷങ്ങളും കൂടിച്ചേരലുകളുമുണ്ട്. പക്ഷെ നമുക്ക് ഒരു ചെറിയ ആരോഗ്യ സേവനങ്ങള്‍ പോലും രണ്ടാം തരംഗത്തില്‍ ഉണ്ടായില്ല. മൂന്നാം തരംഗത്തിലെങ്കിലും മികച്ച സേവനം ഉണ്ടാകുമോ സര്‍?’

റാം ഗോപാല്‍ വര്‍മ്മ

അതേസമയം രാജ്യത്ത് കൊവിഡ് ഡെല്‍റ്റ പ്ലസ് വൈറസ് വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. വൈറസ് കണ്ടെത്തിയ സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം വേണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. പരിശോധനകള്‍ കൂട്ടാനും ക്വാറന്റൈന്‍ ശക്തമാക്കാനും കേന്ദ്രം ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. ഇന്നലെ 64 ലക്ഷം പേര്‍ക്ക് കൂടി വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു.

Next Story