Top

‘വിശ്വാസികള്‍ കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക’; കൊവിഡില്‍ നിന്നും രക്ഷയ്ക്ക് പോംവഴിയിതെന്ന് രാം ഗോപാല്‍ വര്‍മ്മ

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന കുംഭമേളയെ വിമര്‍ശിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. കുംഭമേളയില്‍ ഏകദേശം 30 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതേ തുടര്‍ന്ന് ദിനം പ്രതി ആയിരക്കണക്കിന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാരും, ഉത്തരാഖണ്ഡ് സര്‍ക്കാരും നടപടി സ്വീകരിക്കാത്തതിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ വിമര്‍ശനം. രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു […]

15 April 2021 2:21 AM GMT
ഫിൽമി റിപ്പോർട്ടർ

‘വിശ്വാസികള്‍ കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക’; കൊവിഡില്‍ നിന്നും രക്ഷയ്ക്ക് പോംവഴിയിതെന്ന് രാം ഗോപാല്‍ വര്‍മ്മ
X

ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടക്കുന്ന കുംഭമേളയെ വിമര്‍ശിച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ. കുംഭമേളയില്‍ ഏകദേശം 30 ലക്ഷം പേരാണ് പങ്കെടുത്തത്. ഇതേ തുടര്‍ന്ന് ദിനം പ്രതി ആയിരക്കണക്കിന് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ കുംഭമേള നിര്‍ത്തിവെക്കാന്‍ കേന്ദ്ര സര്‍ക്കാരും, ഉത്തരാഖണ്ഡ് സര്‍ക്കാരും നടപടി സ്വീകരിക്കാത്തതിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ വിമര്‍ശനം.

രാജ്യത്തെ വിശ്വാസികളെല്ലാം കുംഭമേളക്കും, അല്ലാത്തവര്‍ ചൈനയിലേക്കും പോവുക. എന്നാല്‍ മാത്രമെ ഇനി കൊവിഡില്‍ നിന്നും മുക്തി നേടാന്‍ സാധിക്കു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റ് ചെയ്തത്. ചൈന മാത്രമാണ് നിലവില്‍ കൊവിഡ് ഇല്ലാത്ത രാജ്യം എന്നും രാം ഗോപാല്‍ വര്‍മ്മ ട്വീറ്റില്‍ പറയുന്നു.

കൊവിഡ് വ്യാപനത്തിന്റെ തുടക്കം ചൈനയില്‍ നിന്നായിരുന്നെങ്കിലും നിലവില്‍ ചൈനയിലെ പ്രതിദിന രേഗബാധ വളരെ കുറവാണ്. എന്നാല്‍ ഇന്ത്യയുടെ കൊവിഡ് ഗ്രാഫ് മുകളിലേക്ക് മാത്രമാണ് ദിനം പ്രതി പോയിക്കൊണ്ടിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതിനാലാണ് ഇത്തരത്തില്‍ വ്യാപനം രൂക്ഷമാകാന്‍ കാരണം. ഇന്ത്യയില്‍ പ്രതിദിന കൊവിഡ്-19 രോഗികള്‍ രണ്ട് ലക്ഷം കടന്നു. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1038 പേര്‍ രോഗ ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടു.

നിലവില്‍ 14,71,877 പേരാണ് കൊവിഡ്-19 ചികിത്സയില്‍ കഴിയുന്നത്. ഇതുവരേയും 173,123 പേരാണ് കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. രാജ്യത്ത് ഇതുവരേയും 1,40,74,564 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,24,29,564 പേര്‍ രോഗമുക്തി നേടി.

അതേസമയം ഹരിദ്വാറില്‍ കുംഭമേളയില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് പ്രമുഖ സന്ന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണി വരെ 13,51,631 പേര്‍ ഗംഗയില്‍ സ്നാനം നടത്തിയെന്ന് കുംഭ മേള പൊലീസ് കണ്‍ട്രോള്‍ റൂം എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചിരുന്നു.

മഹാമാരി വര്‍ധിത വീര്യത്തോടെ പടരുന്നതിനിടെ കുംഭ മേള നടത്തുന്നതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും മേള നിര്‍ത്തുന്നതിനേക്കുറിച്ച് ആലോചനകള്‍ പോലും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനത്തിനിടയിലും ഏപ്രില്‍ 30 വരെ കുംഭമേള തുടര്‍ന്നേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മേള നിര്‍ത്തുന്നതിനേക്കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഹരിദ്വാര്‍ ജില്ലാ മജിസ്ട്രേറ്റും കുംഭ മേള ഓഫീസറുമായ ദീപക് രജാവത്ത് പ്രതികരിച്ചു.

വലിയ ജനസഞ്ചയം ഗംഗാ നദീ തീരത്ത് എത്തുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ നടപ്പിലാക്കാന്‍ കഷ്ടപ്പെടുകയാണെന്ന് അധികൃതര്‍ ബിബിസിയോട് പ്രതികരിച്ചു. ചൊവ്വാഴ്ച്ച പരിശോധിച്ച 20,000 സാമ്പിളുകളില്‍ 110 പേരാണ് പോസിറ്റീവായത്. തിങ്കളാഴ്ച്ച 184 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവര്‍ ഹരിദ്വാറിലെ ആശുപത്രികളില്‍ ഐസൊലേഷനിലാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച്ച മുപ്പത് ലക്ഷത്തിലധികം പേര്‍ ഗംഗാ സ്നാനം നടത്തിയെന്നാണ് കണക്കുകള്‍.

Next Story