Top

12 കോടിയുടെ ആ ഭാഗ്യനമ്പര്‍ ഇതാണ്; ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തു

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ കൊല്ലം ആര്യങ്കാവില്‍ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്കു അര്‍ഹമായ നമ്പര്‍ X G 358753 ടിക്കറ്റിനാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആയിരുന്നു നറുക്കെടുപ്പ്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞിരുന്നത്. 300 രൂപയായിരുന്നു ക്രിസ്മസ് – ന്യൂ ഇയര്‍ ബംബറിന്റെ വില. ആറു സീരീസിലായിട്ടാണ് […]

17 Jan 2021 4:25 AM GMT

12 കോടിയുടെ ആ ഭാഗ്യനമ്പര്‍ ഇതാണ്; ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ നറുക്കെടുത്തു
X

സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ കൊല്ലം ആര്യങ്കാവില്‍ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം 12 കോടി രൂപയ്ക്കു അര്‍ഹമായ നമ്പര്‍ X G 358753 ടിക്കറ്റിനാണ്.

ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ആയിരുന്നു നറുക്കെടുപ്പ്. തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനാണ് സമ്മാനാര്‍ഹമായ നമ്പര്‍ നറുക്കെടുത്തത്.

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ചായിരുന്നു നറുക്കെടുപ്പ്. അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞിരുന്നത്.

300 രൂപയായിരുന്നു ക്രിസ്മസ് – ന്യൂ ഇയര്‍ ബംബറിന്റെ വില. ആറു സീരീസിലായിട്ടാണ് ലോട്ടറി പുറത്തിറക്കിയത്. XA, XB, XC, XD, XE, XG.
രണ്ടാം സമ്മാനം 6 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കും (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേര്‍ക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേര്‍ക്കും നല്‍കും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും.

വിജയികളാകുന്നവര്‍ 30 ദിവസത്തിനുള്ളില്‍ ടിക്കറ്റ് സമര്‍പ്പിക്കണം.

XA 358753 XB 358753
XC 358753 XD 358753
XE 358753

രണ്ടാം സമ്മാനം (Rs. 50 Laksh)

XA 514601
XB 100541
XC 648995
XD 419889
XE 120460
XG 637604

മൂന്നാം സമ്മാനം (Rs. 10 Laksh)

XA 410465
XB 418010
XC 390809
XD 229967
XE 308061
XG 399353

Next Story