Top

‘വലിയ ബിസിനസുകാരനാണെന്ന് മാനസയെ തെറ്റിദ്ധരിപ്പിച്ചു, മാതാപിതാക്കളോടും രഖിലിന് അടുപ്പമുണ്ടായിരുന്നില്ല’; അയല്‍വാസി പറയുന്നു

ബിഡിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥി മാനസയുടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രഖിലിന്റെ അയല്‍വാസിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ സുരേന്ദ്രന്‍. ദീര്‍ഘകാലമായി രഖിലിന്റെ കുടുംബത്തെ അറിയാമെങ്കിലും അമ്മവീട്ടില്‍ നിന്നു വളര്‍ന്ന രഖിലിനെ നാട്ടുകാര്‍ക്ക് പരിചയമുണ്ടായിരുന്നില്ല. അപൂര്‍വ്വമായി മാത്രം വീട്ടിലെത്തിയിരുന്ന രഖിലിന് മേലൂരില്‍ സുഹൃത്തുകളില്ലായിരുന്നെന്നും സുരേന്ദ്രന്‍ പറയുന്നു. പൊതുവെ ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു യുവാവിന്റേതെന്നും മാതാപിതാക്കളോടുപോലും അകലം പാലിക്കുന്ന രീതിയായിരുന്നു എന്നും അയല്‍വാസി പറഞ്ഞു. രാഖിലിന്റെ കുടുംബം 23 വര്‍ഷത്തോളമായി എന്റെ അയല്‍വാസികളാണെങ്കിലും യുവാവ് ഈ വീട്ടിലല്ല താമസിച്ചിരുന്നത്. രഖിലിന്റെ മാതാപിതാക്കളുടെ […]

31 July 2021 1:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘വലിയ ബിസിനസുകാരനാണെന്ന് മാനസയെ തെറ്റിദ്ധരിപ്പിച്ചു, മാതാപിതാക്കളോടും രഖിലിന് അടുപ്പമുണ്ടായിരുന്നില്ല’; അയല്‍വാസി പറയുന്നു
X

ബിഡിഎസ് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥി മാനസയുടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി രഖിലിന്റെ അയല്‍വാസിയും മുന്‍ പഞ്ചായത്ത് മെമ്പറുമായ സുരേന്ദ്രന്‍. ദീര്‍ഘകാലമായി രഖിലിന്റെ കുടുംബത്തെ അറിയാമെങ്കിലും അമ്മവീട്ടില്‍ നിന്നു വളര്‍ന്ന രഖിലിനെ നാട്ടുകാര്‍ക്ക് പരിചയമുണ്ടായിരുന്നില്ല. അപൂര്‍വ്വമായി മാത്രം വീട്ടിലെത്തിയിരുന്ന രഖിലിന് മേലൂരില്‍ സുഹൃത്തുകളില്ലായിരുന്നെന്നും സുരേന്ദ്രന്‍ പറയുന്നു. പൊതുവെ ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു യുവാവിന്റേതെന്നും മാതാപിതാക്കളോടുപോലും അകലം പാലിക്കുന്ന രീതിയായിരുന്നു എന്നും അയല്‍വാസി പറഞ്ഞു.

രാഖിലിന്റെ കുടുംബം 23 വര്‍ഷത്തോളമായി എന്റെ അയല്‍വാസികളാണെങ്കിലും യുവാവ് ഈ വീട്ടിലല്ല താമസിച്ചിരുന്നത്. രഖിലിന്റെ മാതാപിതാക്കളുടെ വീടായ കണ്ണൂര്‍ പള്ളിയാമലയിലെ വീട്ടിലാണ് യുവാവ് മിക്കവാറും താമസിച്ചിരുന്നത്. അടുത്ത കാലത്താണ് പഴയ ചെറിയ വീട് പുതുക്കി പണിതത് അക്കാലത്ത് യുവാവിന്റെ അച്ഛന്‍ മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. പിന്നീട് അമ്മയും സഹോദരനും വന്ന് താമസിക്കുകയായിരുന്നു. ഇതിനുശേഷം വളരെ അപൂര്‍വ്വമായിട്ടാണ് രാഖില്‍ മാതാക്കളുടെ കൂടെ താമസിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ രാഖിലിനെ നാട്ടുകാര്‍ക്കൊന്നും അറിയില്ല. മേലൂര്‍ പ്രദേശത്തെ മറ്റ് ചെറുപ്പക്കാരുമായി രഖിലിന് സൗഹൃദമുണ്ടായിരുന്നില്ല. ചെറുപ്പം മുതല്‍ പഠിച്ചതും വളര്‍ന്നതും അവിടെയായിരുന്നതിനാല്‍ തന്നെ പള്ളിയാമലയിലാണ് രഖിലിന് സുഹൃത്തുക്കളും ബന്ധങ്ങളുമുള്ളത്. രഖിലിന്റെ ഇളയ സഹോദരന്‍ മറ്റുള്ളവരുമായി ഇടപെടുന്ന സ്വഭാവമായിരുന്നെങ്കിലും രഖിലിന്റേത് ഉള്‍വലിഞ്ഞ സ്വഭാവമായിരുന്നു. കാഴ്ചയ്ക്കും പെരുമാറ്റത്തിലും വളരെ സൗമ്യനാണെങ്കിലും യുവാവിന്റെ രീതികളെക്കുറിച്ച് നാട്ടുകാര്‍ക്ക് സംശയമുണ്ടായിരുന്നു.

ഇതിനിടെ രാഖില്‍ ഏതോ ഒരു പെണ്‍കുട്ടിയുമായിട്ട് സ്‌നേഹബന്ധത്തിലായിരുന്നു എന്നും വിവാഹത്തിലേക്ക് അടുക്കുന്നെന്നും വീട്ടുകാരില്‍ നിന്ന് സമീപകാലത്ത് അറിഞ്ഞിരുന്നു. പിന്നീട് ആ ബന്ധത്തില്‍ എന്തെല്ലാമോ പ്രശ്‌നമുണ്ടായി പിരിഞ്ഞെന്നായിരുന്നു കേട്ടത്. രാഖില്‍ ആ കുട്ടിയോട് പറഞ്ഞത് മുഴുവന്‍ കള്ളമായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ പെണ്‍കുട്ടി തന്നെ ബന്ധം ഒഴിവാക്കുകയായിരുന്നു എന്നതാണ് വസ്തുത. പെണ്‍കുട്ടിയോട് രഖില്‍ പറഞ്ഞത് ഇവിടെ വലിയ ബിസിനസ്സുണ്ടെന്നും മറ്റുമായിരുന്നു. ഇല്ലാത്തത് പറഞ്ഞു വിശ്വസിപ്പിക്കാന്‍ മിടുക്കനായിരുന്നു. നാട്ടിലും വളരെ മാന്യനായി എക്‌സിക്യൂട്ടീവ് ലുക്കിലായിരുന്നു രഖില്‍ നടന്നിരുന്നത്. എന്നാല്‍ എന്തായിരുന്നു രഖിലിന്റെ തൊഴിലെന്ന് ആര്‍ക്കുമറിയില്ലായിരുന്നു. ഒരിക്കല്‍ ചോദിച്ചപ്പോള്‍ ബംഗളുരുവില്‍ എംബിഎ പഠിക്കുകയാണെന്നും അത് പൂര്‍ത്തിയാതിന് ശേഷം വിദേശത്തേക്ക് പോകാനിരിക്കുകയാണെന്നും പറഞ്ഞു. പിന്നീട് അത് ശരിയായില്ലെന്നും നാട്ടില്‍തന്നെ ഇന്റീരിയര്‍ ഡിസൈനിംഗ് ചെയ്യുകയാണെന്നും പറഞ്ഞു. അപൂര്‍വ്വമായിട്ട് വീട്ടിലേക്ക് വരുമ്പോള്‍ പോലും ഏതെങ്കിലും കാറിലാണ് വന്നിരുന്നത്. വന്നാല്‍ തന്നെ ഒന്നുരണ്ട് ദിവസം നിന്ന് പോകുന്നതായിരുന്നു രീതി. ഇടക്കാലത്ത് രാഖില്‍ വന്നുപോയപ്പോള്‍ ബന്ധുക്കളില്‍ ചിലര്‍തന്നെ യുവാവിന്റെ ചെയ്തികളില്‍ സംശയം പ്രകടിപ്പിച്ചിരുന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കോതമംഗലത്ത് ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനി കണ്ണൂര്‍ സ്വദേശിനിയായ മാനസയെ നെല്ലിക്കുഴിയിലെ താമസ സ്ഥലത്ത് എത്തി തലശേരി സ്വദേശിയായ രാഖില്‍ ഇന്നലെയാണ് വെടിവച്ച് കൊന്നത്.

മാനസയെ വെടിവച്ച രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു. കോതമംഗലം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയില്‍ സുക്ഷിച്ചിരുന്ന ഇവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കും. ഫോറന്‍സിക് വിദഗ്ദ്ധ ലക്ഷമിയും കോതമംഗലം പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിനും ഇപ്പോള്‍ നടന്നുവരുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതത്വം നല്‍കി. മാനസയുടെയും, രാഖിലിന്റെയും ബന്ധുക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Also Read: മാനസയുടെ കൊലപാതകം അമ്മ അറിഞ്ഞത് ടിവി വാര്‍ത്തയിലൂടെ

Next Story

Popular Stories