Top

‘കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം’; കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്ന്‌ ടിക്കായത്ത്‌

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഒക്ടോബര്‍ വരെ സമയം നല്‍കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ രാജ്യവ്യാപകമായി പഞ്ചായത്തുകള്‍ ചേരുമെന്നും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിലും കേന്ദ്രം നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് ഒമ്പത് മാസം സമയം […]

3 Feb 2021 1:11 AM GMT

‘കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം’; കേന്ദ്രം വഴങ്ങിയില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്ന്‌ ടിക്കായത്ത്‌
X

ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഒക്ടോബര്‍ വരെ സമയം നല്‍കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ രാജ്യവ്യാപകമായി പഞ്ചായത്തുകള്‍ ചേരുമെന്നും പ്രതിഷേധം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിലും കേന്ദ്രം നിലപാട് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും ടിക്കായത്ത് പ്രഖ്യാപിച്ചു. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്നാല്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് ഒമ്പത് മാസം സമയം അനുവദിച്ചുകൊണ്ടുള്ള ടിക്കായത്തിന്റെ പ്രഖ്യാപനത്തില്‍ സംശയം പ്രകടിപ്പിച്ച് ഒരു വിഭാഗം രംഗത്തെത്തി. റോഡ് ഉപരോധ നടപടികള്‍ ഒക്ടോബര്‍ വരെ നീട്ടുമെന്നാണോ അതോ സമരം ഒഴിവാക്കുമെന്നാണോ അദ്ദേഹം പറഞ്ഞതിനര്‍ത്ഥമെന്നാണ് മറ്റ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്ന ചോദ്യം.

ഇതിനിടെ റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 14 ട്രാക്ടറുകള്‍ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

അതേസമയം രാജ്യസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചകള്‍ ആരംഭിച്ചു. കാര്‍ഷിക വിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് സമയം നല്‍കും. 15 മണിക്കൂറാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. വിഷയം അഞ്ചുമണിക്കൂര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് 16 പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇത് പരിഗണിച്ചാണ് 15 മണിക്കൂര്‍ ചര്‍ച്ചയ്ക്ക് സമയം അനുവദിച്ചത്.

Next Story