Top

ലഡാക്ക് സംഘര്‍ഷം: ഇന്ത്യ-ചൈന ധാരണയായി; സേനാ പിന്മാറ്റം തുടങ്ങിയതായി രാജ്‌നാഥ് സിംഗ്

സേനാ പിന്മാറ്റം പൂര്‍ണ്ണമായതിനുശേഷം 48 മണിക്കൂറില്‍ കമാന്‍ഡര്‍തല ചര്‍ച്ചകളിലൂടെ മറ്റ്കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

11 Feb 2021 2:01 AM GMT

ലഡാക്ക് സംഘര്‍ഷം: ഇന്ത്യ-ചൈന ധാരണയായി; സേനാ പിന്മാറ്റം തുടങ്ങിയതായി രാജ്‌നാഥ് സിംഗ്
X

ലഡാക്ക് വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയുണ്ടായെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ധാരണയുണ്ടായതിനെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും പാങ്കോങ് തീരത്തുനിന്നും സേനാ പിന്മാറ്റം ആരംഭിച്ചുകഴിഞ്ഞതായും രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു. ചൈനീസ് സേന ഫിംഗര്‍ എട്ടിലേക്ക് പിന്മാറുമെന്നും ഇന്ത്യന്‍ സൈന്യം ഫിംഗര്‍ മൂന്നിലേക്ക് പിന്മാറുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടയിലുള്ള പ്രദേശങ്ങള്‍ നോണ്‍ പട്രോളിങ് സോണായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

സേനാ പിന്മാറ്റം പൂര്‍ണ്ണമായതിനുശേഷം 48 മണിക്കൂറില്‍ കമാന്‍ഡര്‍തല ചര്‍ച്ചകളിലൂടെ മറ്റ്കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്ത്യ യാതൊരുവിധത്തിലുള്ള വിട്ടുവീഴ്ച്ചയുമില്ലാതെയാണ് ധാരണയിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ചില കാര്യങ്ങളില്‍ക്കൂടി ഇനിയും ധാരണയാകാനുണ്ട്. ഏപ്രില്‍ മാസത്തിന്‌ശേഷമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. നോര്‍ത്ത് ബാങ്ക് പ്രദേശത്ത് സൈനിക നടപടികള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് കൈക്കൊണ്ടതായും മന്ത്രി അറിയിച്ചു.

ഇരുസേനകളും 2020ന്റെ ആരംഭത്തിലെ സ്ഥിതിയിലേക്ക് മടങ്ങിപ്പോകാന്‍ ചര്‍ച്ചകള്‍ നടക്കുന്നതായി രാജ്‌നാഥ് സിംഗ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിതര്‍ക്കം രൂക്ഷമായത്.

Next Story