Top

‘അത് അംഗീകരിച്ച് കൊടുക്കാന്‍ വഴിയില്ല’; ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് ഉണ്ണിത്താന്റെ മറുപടി

തിരുവനന്തപുരം: സീറ്റ് അവകാശവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുഹമ്മദ് ബഷീര്‍ അവകാശവാദം ഉന്നയിച്ചതില്‍ തെറ്റു പറയാന്‍ പറ്റില്ലെന്നും എന്നാല്‍ കൂടുതല്‍ അവകാശവാദവുമായി ആരെങ്കിലും വന്നാല്‍ കോണ്‍ഗ്രസ് അത് അംഗീകരിച്ച് കൊടുക്കാന്‍ വഴിയില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു: ‘തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവകാശവാദവുമായി രംഗത്തു വരാറുണ്ട്. ഓരോ അവകാശവാദവും സൂക്ഷ്മമായി പരിശോധിച്ചാണ് ഐക്യ ജനാധിപത്യമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത്. […]

25 Dec 2020 3:59 AM GMT

‘അത് അംഗീകരിച്ച് കൊടുക്കാന്‍ വഴിയില്ല’; ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് ഉണ്ണിത്താന്റെ മറുപടി
X

തിരുവനന്തപുരം: സീറ്റ് അവകാശവാദ പരാമര്‍ശത്തില്‍ മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന് മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. മുഹമ്മദ് ബഷീര്‍ അവകാശവാദം ഉന്നയിച്ചതില്‍ തെറ്റു പറയാന്‍ പറ്റില്ലെന്നും എന്നാല്‍ കൂടുതല്‍ അവകാശവാദവുമായി ആരെങ്കിലും വന്നാല്‍ കോണ്‍ഗ്രസ് അത് അംഗീകരിച്ച് കൊടുക്കാന്‍ വഴിയില്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറയുന്നു: ‘തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ അവകാശവാദവുമായി രംഗത്തു വരാറുണ്ട്. ഓരോ അവകാശവാദവും സൂക്ഷ്മമായി പരിശോധിച്ചാണ് ഐക്യ ജനാധിപത്യമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത്. മുഹമ്മദ് ബഷീര്‍ അവകാശവാദം ഉന്നയിച്ചതില്‍ തെറ്റുപറയാന്‍ പറ്റില്ല. എന്നാല്‍ കൂടുതല്‍ അവകാശവാദവുമായി ആരെങ്കിലും വന്നാല്‍ കോണ്‍ഗ്രസ് അത് അംഗീകരിച്ച് കൊടുക്കാന്‍ വഴിയില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും ഐക്യമുണ്ടാകണം. എന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താനാകു.’

എല്ലാ പാര്‍ട്ടിയും ചെയ്യുന്നത് പോലെ തങ്ങളും സീറ്റിനായി ബാര്‍ഗെയിന്‍ ചെയ്യാറുണ്ടെന്നാണ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞത്. അത് എല്ലാ മുന്നണികളും ചെയ്യുന്നതാണ്. ഇതൊന്നും ഗൗരവമുള്ള കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പികെ കുഞ്ഞാലികുട്ടി ദേശീയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുകയും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നത് പാര്‍ട്ടി നേതൃത്വം എടുത്ത തീരുമാനമാണെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. കുഞ്ഞാലികുട്ടിയുടെ സാന്നിധ്യം യുഡിഎഫിന് പ്രയോജനപ്പെടും എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്നും ഇടി മുഹമ്മദ് ബഷീര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരം തിരിച്ചുപിടിക്കുമെന്നും ഇടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.

പികെ കുഞ്ഞാലികുട്ടി എംപി സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ടും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലി രംഗത്തെത്തിയിരുന്നു. ഈ തീരുമാനം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുമെന്നായിരുന്നു മുഈന്‍ അലിയുടെ പ്രതികരണം. എന്നാല്‍ ഈ വിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ലെന്നും എല്ലാവര്‍ക്കും അവരുടെ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

‘കേരളത്തിലെ പഴയ സാമൂഹിക നേതാക്കന്മാരേയും മറ്റും ഒത്തുകൊണ്ട് പോകുന്നതില്‍ കുഞ്ഞാലികുട്ടിക്ക് വൈദഗ്ധ്യം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് യുഡിഎഫിന് ഉപയോഗപ്പെടുത്താന്‍ കഴിയും. യുഡിഎഫിനെ പറ്റിയും മുസ്ലീം ലിഗിനെ പറ്റിയുമെല്ലം വലിയ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. ഏതെങ്കിലും തരത്തിലുള്ള അകല്‍ച്ചയോ മറ്റ് തെറ്റിദ്ധാരണകളോ ഉണ്ടെങ്കില്‍ അത് പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടത് നമ്മുടെ ദൗത്യമാണ്. പലതിനേയും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമം എല്‍ഡിഎഫ് മുന്നണി നടത്തുന്നുണ്ട്. വര്‍ഗീയം വിറ്റ് അധികാരത്തിലെത്താനുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പരീക്ഷണം തന്നെയാണ് ഇടത് മുന്നണിയും നടത്തികൊണ്ടിരിക്കുന്നത്. അതിനെ പ്രതിരോധിക്കേണ്ടതുണ്ട്.’ ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

പികെ കുഞ്ഞാലികുട്ടി പ്രതിപക്ഷ നേതാവാകാന്‍ വേണ്ടിയാണ് എംപി സ്ഥാനം രാജി വെച്ച് കേരളത്തിലെത്തുന്നതെന്ന കെടി ജലീലിന്റെ പ്രതികരണത്തേയും ഇടി മുഹമ്മദ് ബഷീര്‍ തള്ളി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് ഉള്‍പ്പെടുന്ന യുഡിഎഫ് കേരളത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അവര്‍ അത് അംഗീകരിക്കില്ലെന്നും ഇടി മുഹമ്മദ് പറഞ്ഞു. ഇക്കാര്യത്തില്‍ കെടി ജലീല്‍ വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story