‘കേസ് പിന്‍വലിച്ചത് ഹിന്ദുക്കളേയും മുസ്ലീങ്ങളേയും പ്രീണിപ്പിക്കാനുള്ള എല്‍ഡിഎഫ് നീക്കം’; രാഹുലിന്റെ വരവ് വെറളി പിടിപ്പിച്ചെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്
ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഹിന്ദുക്കളേയും മുസ്ലീങ്ങളേയും പ്രീണിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. അധികാരത്തില്‍ എത്തിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന യുഡിഎഫ് പ്രഖ്യാപനവും രാഹുലിന്റെ കേരള സന്ദര്‍ശനവുമെല്ലാം ഇടത് മുന്നണിയെ വെറളി പിടിച്ചിരിക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കോണ്‍ഗ്രസ് ഒരിക്കലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരങ്ങള്‍ ലംഘിക്കില്ല, ഇങ്ങനെ പറയാനുള്ള ചങ്കൂറ്റം എല്ഡിഎഫിനുണ്ടാവണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി. ‘രാഹുല്‍ഗാന്ധിയുടെ കേരള പര്യടനത്തില്‍ ഇടത് മുന്നണി വെറളി കൊണ്ടിരിക്കുകയാണ്. […]

ശബരിമല, പൗരത്വ പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം ഹിന്ദുക്കളേയും മുസ്ലീങ്ങളേയും പ്രീണിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്. അധികാരത്തില്‍ എത്തിയാല്‍ കേസുകള്‍ പിന്‍വലിക്കുമെന്ന യുഡിഎഫ് പ്രഖ്യാപനവും രാഹുലിന്റെ കേരള സന്ദര്‍ശനവുമെല്ലാം ഇടത് മുന്നണിയെ വെറളി പിടിച്ചിരിക്കുകയാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന് റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
കോണ്‍ഗ്രസ് ഒരിക്കലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരങ്ങള്‍ ലംഘിക്കില്ല, ഇങ്ങനെ പറയാനുള്ള ചങ്കൂറ്റം എല്ഡിഎഫിനുണ്ടാവണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വ്യക്തമാക്കി.
‘രാഹുല്‍ഗാന്ധിയുടെ കേരള പര്യടനത്തില്‍ ഇടത് മുന്നണി വെറളി കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ കേസുകള്‍ മുഴുവന്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അവര്‍ക്ക് ബോധോദയം ഉണ്ടായത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവര്ക്കെതിരേയും കേസെടുത്തത് ഈ സര്‍ക്കാരാണ്. ഞങ്ങള്‍ പൗരത്വ ഭേഗദഗതി നിയമത്തിന് എതിരാണെന്ന് പറയുകയും അതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്നു.
ഈ സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയതയെ മുതലെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് സര്‍വ്വേയില്‍ പറഞ്ഞത്. കേസ് പിന്‍വലിക്കുമെന്ന് പറഞ്ഞത് ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും പ്രീണിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
സുപ്രീംകോടതി വിധിയുടെ മറവില്‍ യുവതികളെ ശബരിമലയില്‍ കയറ്റാനുള്ള തീരുമാനത്തില്‍ നിന്നാണ് സര്‍ക്കാര്‍ പിന്നോട്ട് പോയത്. ശബരിമല ആചാരങ്ങള്‍ അങ്ങനെയല്ല. ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു കാരണവശാലും ശബരിമലയുടെ ആചാരാനുഷ്ടാനങ്ങള്‍ തെറ്റിക്കില്ല. യുവതികളെ പ്രവേശിപ്പിക്കില്ലായെന്ന് പറയാനുള്ള ചങ്കൂറ്റം ഈ സര്‍ക്കാരിനുണ്ടെങ്കില്‍ അതാണ് അവര്‍ കാണിക്കേണ്ടത്.’ രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞു.
ശബരിമല, പൗരത്വ വിഷയങ്ങളിലെ ഗുരുതര ക്രിമിനല്‍ കേസുകളല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് മന്ത്രിസഭാ തീരുമാനം.
ശബരിമല കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങളോട് ആരും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സിപിഐഎം അന്ന് പ്രതികരിച്ചത്. എന്നാല്‍ ഇപ്പോള്‍ കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് മന്ത്രിസഭ അധികാരത്തില്‍ വരികയാണെങ്കില്‍ കേസുകള്‍ നോക്കി പിന്‍വലിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ ആവശ്യത്തോട് പ്രതികരിച്ചിരുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ചെന്നാരോപിച്ച് 46 രാഷ്ട്രീയ, സാംസ്കാരിക, മതനേതാക്കള്‍ക്കെതിരെ അടുത്ത ദിവസം കേരള പൊലീസ് കേസെടുത്തിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, എസ്വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍, ആക്ടിവിസ്റ്റുകളായ ടി ടി ശ്രീകുമാര്‍, ഡോ. ജെ ദേവിക, കെ കെ ബാബുരാജ്, എന്‍ പി ചെക്കുട്ടി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. ഇത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.
ശബരിമല, പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ പിന്‍വലിക്കണമെന്ന് യുഡിഎഫ് കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. ഇത് ഒരു രാഷ്ട്രീയ വിഷയമായി ഉയര്‍ത്തുന്നതിന് മുമ്പായി കേസുകള്‍ പിന്‍വലിക്കാമെന്ന തന്ത്രമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്.