രണ്ട് പ്രവര്‍ത്തകരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ പിന്തുണ തേടിയത് ശരിയായില്ല’; മുല്ലപ്പള്ളിയെ തള്ളി രാജ്മോഹന്‍ ഉണ്ണിത്താന്
മഞ്ചേശ്വരത്ത് സിപിഐഎം-ബിജെപി വോട്ടുകച്ചവടം നടന്നെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. അഭിപ്രായ പ്രകടനം നടത്തുന്നതിനുമുന്‍പ് മണ്ഡലത്തില്‍ നിലവിലുള്ള സാഹചര്യം ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന വിവരം എവിടെ നിന്നു ലഭിച്ചതാണ്. യുഡിഎഫ് വോട്ടുകള്‍ നേടിതന്നെ മഞ്ചേശ്വരത്ത് മികച്ച വിജയം നേടാന്‍ സാധിക്കും. കല്ല്യാട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ പിന്തുണ തേടിയത് ശരിയായില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പിന് ശേഷം എല്ലാ ജില്ലകളിലെയും […]

മഞ്ചേശ്വരത്ത് സിപിഐഎം-ബിജെപി വോട്ടുകച്ചവടം നടന്നെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണം തള്ളി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. അഭിപ്രായ പ്രകടനം നടത്തുന്നതിനുമുന്‍പ് മണ്ഡലത്തില്‍ നിലവിലുള്ള സാഹചര്യം ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി തോല്‍ക്കുമെന്ന വിവരം എവിടെ നിന്നു ലഭിച്ചതാണ്. യുഡിഎഫ് വോട്ടുകള്‍ നേടിതന്നെ മഞ്ചേശ്വരത്ത് മികച്ച വിജയം നേടാന്‍ സാധിക്കും. കല്ല്യാട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവനെടുത്ത പാര്‍ട്ടിയുടെ പിന്തുണ തേടിയത് ശരിയായില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിന് ശേഷം എല്ലാ ജില്ലകളിലെയും നേതാക്കളെയും ബന്ധപ്പെട്ടിരുന്നു. മഞ്ചേശ്വരത്ത് നിന്നും ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അതീവ ദുര്‍ബ്ബലനാണ്. ആര്‍എസ്എസ്, ബിജെപി നേതാക്കളുമായി ചങ്ങാത്തമുള്ളയാളാണ്. പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദപുരുഷനാണ്. ഇതിനെ തന്നെയാണ് സിപിഐം – ബിജെപി രഹസ്യധാരണയെന്ന് മുല്ലപ്പള്ളി പറഞ്ഞത്.
കഴിഞ്ഞദിവസം മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലായിരുന്നു മഞ്ചേശ്വരത്തെ ഫലത്തില്‍ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അത്യുജ്ജലമായ വിജയമുണ്ടാകുമെന്നതില്‍ സംശയമില്ല, മഞ്ചേശ്വരത്ത് മാത്രമാണ് ആശങ്കയെന്നായിരുന്നു കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. നേമത്ത് അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മഞ്ചേശ്വരത്തെക്കുറിച്ച് മൗനം പാലിച്ചെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.
എന്നാല്‍ എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിയിലേക്ക് പോയതായി വിവരം ലഭിച്ചെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന തള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് തന്നെ രംഗത്തെത്തി. മണ്ഡലത്തില്‍ വോട്ടുകച്ചവടനം നടന്നിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തിലാണ് കെപിസിസി അദ്ധ്യക്ഷന്റെ ആരോപണമെന്ന് അറിയില്ലെന്നുമായിരുന്നു അഷ്റഫിന്റെ പ്രതികരണം. ഇതിനുപിന്നാലെയാണ് രാജ്മോഹന്‍ ഉണ്ണിത്താനും വിമര്‍ശനവുമായി രംഗത്തെത്തുന്നത്. മുന്‍പ് മഞ്ചേശ്വരത്ത് ഇടതുപിന്തുണ തേടിയ മുല്ലപ്പള്ളിയുടെ നിലപാടും നേതാക്കള്‍ തള്ളിയിരുന്നു.