Top

‘ഇത്തവണ അധികാരത്തിലെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാവും’; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപം. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തവണ അധികാരത്തിലെത്താന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ‘കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്‌നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ […]

5 March 2021 7:28 AM GMT

‘ഇത്തവണ അധികാരത്തിലെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാവും’; രാജ്‌മോഹന്‍ ഉണ്ണിത്താന്‍
X

തിരുവനന്തപുരം: ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ഗ്രസ് ചരിത്രമാകുമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ശാപം. ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്തവണ അധികാരത്തിലെത്താന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

‘കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളാണ് പാര്‍ട്ടിയുടെ ഏറ്റവും വലിയ ശാപം. കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗ്രൂപ്പുകളെയാണ് സ്‌നേഹിക്കുന്നത്. അതാണ് കോണ്‍ഗ്രസിന്റെ അപജയം. അതിന് ഈ തെരഞ്ഞെടുപ്പില്‍ മാറ്റം വന്നേ മതിയാവൂ. ഇല്ലെങ്കില്‍, ഈ തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ പറ്റില്ല. അതുകൊണ്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അട്ടിമറിതന്നെ സംഭവിക്കണം. എന്നുവച്ചാല്‍, ഓരോ സീറ്റും ഓരോ സീറ്റിലെ ഓരോ ആള്‍ക്ക് എന്ന രീതി മാറണം. മാറാന്‍ പോവുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍’, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

‘ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ വന്നേ മതിയാവൂ. ഇത്തവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നില്ലെങ്കില്‍, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിരുന്നെന്ന് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തേണ്ടിവരും’, അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജോസ് കെ മാണിയെ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളുടെ മുന്നണിയും സര്‍ക്കാരും അധികാരത്തില്‍നിന്നും പോകാന്‍ കാരണം കെഎം മാണിയാണ്. ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത അധ്യായമല്ലേ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം ഉണ്ടായത്. മാണി സാറിനെ പരകലോകത്തേക്ക് പറഞ്ഞയച്ചവരാണ് ഇപ്പോള്‍ പാലായില്‍ അദ്ദേഹത്തിന്റെ പ്രതിമ വെക്കുന്നത്. പിന്നെ പ്രതിമ വെച്ചിട്ടെന്ത് കാരണം. ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലായിരുന്നു ആര്‍എസ്എസിനെ ഇന്ത്യയില്‍ നിരോധിച്ചത്. അദ്ദേഹത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നരേന്ദ്രമോദി വെച്ചതുപോലെയാണിത്. കെഎം മാണിയെ പ്രതിമയാക്കിയത് ഇവരല്ലേ. മനസ് ഉരുകിയല്ലേ അദ്ദേഹം മരിച്ചത്’, ഉണ്ണിത്താന്‍ പറഞ്ഞു.

രാജാവിനെ കാണുമ്പോള്‍ കവാത്ത് മറക്കും എന്ന് പറയുന്നതുപോലെയാണ് മുഖ്യമന്ത്രിക്ക് നരേന്ദ്രമോദിയെ കാണുമ്പോഴെന്നും അദ്ദേഹം വിമര്‍ശിച്ചു. നരേന്ദ്രമോദിയെ എന്തിനാണ് മുഖ്യമന്ത്രി പേടിക്കുന്നത്? മുണ്ടുടുത്ത മോദിയാണ് പിണറായി വിജയന്‍. അവരുടെ അടിസ്ഥാന പ്രത്യയശാസ്ത്രമായ വൈരുദ്ധ്യാന്മക ഭൗതിക വാദത്തില്‍ വരെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. കണ്ണൂരില്‍ പിണറായി വിജയന്റെ ചിത്രം ശ്രീകൃഷ്ണന്റെ വേഷത്തില്‍ വെച്ചിരിക്കുകയാണ്.

Next Story