Top

‘1982-ല്‍ രാജീവ് ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്‍ എസ് യു ഐ അധ്യക്ഷസ്ഥാനത്തേക്ക്’; ഓര്‍മ്മ പങ്കുവെച്ച് രമേശ് ചെന്നിത്തല

കോണ്‍ഗ്രസിലെ പുനസംഘടനാനടപടികളുമായി ബന്ധപ്പെട്ട പ്രക്രിയ പുരോഗമിക്കുന്നതിനിടെ മൂന്ന് പതിറ്റാണ്ട് മുന്‍പുള്ള ഓര്‍മ്മ പങ്കുവെച്ച് രമേശ് ചെന്നിത്തല. 1982-ല്‍ രാജീവ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച ഓര്‍മ്മയാണ് ട്വിറ്ററീലൂടെ രമേശ് ചെന്നിത്തല പങ്കുവെച്ചത്. അന്ന് ആ കൂടിക്കാഴ്ചയ്ക്ക് അവസാനം തന്നെ എന്‍എസ്യുഐ പ്രസിഡന്റ് ചുമതല കേന്ദ്ര നേതൃത്വം ഏല്‍പ്പിക്കുകയായിരുന്നു എന്നും ചെന്നിത്തല ട്വീറ്റില്‍ ഓര്‍മ്മിക്കുന്നു. നാളെ ഡല്‍ഹിയിലെത്തണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തലയുട കുറിപ്പ് അഭ്യൂഹങ്ങള്‍ ശക്തമാക്കുകയാണ്. തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സംസ്ഥാന നേതൃത്വത്തിലെ സുപ്രധാന […]

17 Jun 2021 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘1982-ല്‍ രാജീവ് ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് എന്‍ എസ് യു ഐ അധ്യക്ഷസ്ഥാനത്തേക്ക്’; ഓര്‍മ്മ പങ്കുവെച്ച് രമേശ് ചെന്നിത്തല
X

കോണ്‍ഗ്രസിലെ പുനസംഘടനാനടപടികളുമായി ബന്ധപ്പെട്ട പ്രക്രിയ പുരോഗമിക്കുന്നതിനിടെ മൂന്ന് പതിറ്റാണ്ട് മുന്‍പുള്ള ഓര്‍മ്മ പങ്കുവെച്ച് രമേശ് ചെന്നിത്തല. 1982-ല്‍ രാജീവ് ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ച ഓര്‍മ്മയാണ് ട്വിറ്ററീലൂടെ രമേശ് ചെന്നിത്തല പങ്കുവെച്ചത്.

അന്ന് ആ കൂടിക്കാഴ്ചയ്ക്ക് അവസാനം തന്നെ എന്‍എസ്യുഐ പ്രസിഡന്റ് ചുമതല കേന്ദ്ര നേതൃത്വം ഏല്‍പ്പിക്കുകയായിരുന്നു എന്നും ചെന്നിത്തല ട്വീറ്റില്‍ ഓര്‍മ്മിക്കുന്നു. നാളെ ഡല്‍ഹിയിലെത്തണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ചെന്നിത്തലയുട കുറിപ്പ് അഭ്യൂഹങ്ങള്‍ ശക്തമാക്കുകയാണ്.

തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം സംസ്ഥാന നേതൃത്വത്തിലെ സുപ്രധാന സ്ഥാനങ്ങളിലാണ് അഴിച്ചുപണി നടന്നത്. ഹൈക്കമാന്‍ഡിന്റെ ഈ നടപടിയില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തെ അതൃത്പതിയറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതിയില്‍ അനീതിയുണ്ടെയെന്ന് അന്ന് പ്രതികരിച്ച ചെന്നിത്തല കെപിസിസി അധ്യക്ഷ പദവിയിലേക്ക് അടക്കം ആരുടെയും പേര് നിര്‍ദ്ദേശിച്ചിരുന്നില്ല. തുടര്‍ന്ന് അനുനയനീക്കത്തിന് സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം താരിഖ് അന്‍വര്‍ ചെന്നിത്തലയുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് കെ സുധാകന്‍ ചുമതലയേറ്റ് ചടങ്ങിലും അതൃപ്തി ആവര്‍ത്തിക്കുന്ന പ്രതികരണമായിരുന്നു ചെന്നിത്തല നടത്തിയത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ചെന്നിത്തലയെ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നതെന്നാണ് സൂചന.

ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാനാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ രമേശ് ചെന്നിത്തല തന്നെ നല്‍കുന്ന പുതിയ സൂചനകള്‍ നീളുന്നത് ദേശീയതലത്തില്‍ തന്നെ പുതിയ ചുമതല ലഭിച്ചേക്കുമെന്നാണ്.

Also Read: ദീദിയുടെ ‘പണിയില്‍’ ബിജെപിക്ക് അടിപതറുന്നോ?; പ്രതിസന്ധി പരിഹരിക്കാന്‍ ദേശീയ നേതാക്കളെത്തി

Next Story