Top

‘234 സീറ്റിലും മത്സരിക്കണം’; സഖ്യത്തിനില്ലെന്ന സൂചന നല്‍കി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞ് രജനി; ബിജെപി നേതാക്കളാണ് ഒപ്പമെന്ന് കോണ്‍ഗ്രസ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായി സഖ്യത്തിനില്ലെന്ന സൂചന നല്‍കിയും എല്ലാ സീറ്റിലും മത്സരിക്കാന്‍ പദ്ധതിയിട്ടും രജനി മക്കള്‍ മണ്‍റം. ആകെയുള്ള 234 സീറ്റുകളിലേക്കും നിര്‍ത്താനായി 234 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ രജനി മണ്‍റം ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരണവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തി. രജനീകാന്തിന്റെ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്ന പ്രഭാവത്തേക്കുറിച്ച് വിലയിരുത്തലുകള്‍ നടത്താറായിട്ടില്ലെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പാര്‍ട്ടി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രത്യയശാസ്ത്രമോ നയപരിപാടികളോ വ്യക്തമല്ലെന്നും […]

5 Dec 2020 6:36 AM GMT

‘234 സീറ്റിലും മത്സരിക്കണം’; സഖ്യത്തിനില്ലെന്ന സൂചന നല്‍കി സ്ഥാനാര്‍ത്ഥികളെ തെരഞ്ഞ് രജനി; ബിജെപി നേതാക്കളാണ് ഒപ്പമെന്ന് കോണ്‍ഗ്രസ്
X

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായി സഖ്യത്തിനില്ലെന്ന സൂചന നല്‍കിയും എല്ലാ സീറ്റിലും മത്സരിക്കാന്‍ പദ്ധതിയിട്ടും രജനി മക്കള്‍ മണ്‍റം. ആകെയുള്ള 234 സീറ്റുകളിലേക്കും നിര്‍ത്താനായി 234 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കാന്‍ രജനി മണ്‍റം ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി.

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരണവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തി. രജനീകാന്തിന്റെ പാര്‍ട്ടിയുണ്ടാക്കാന്‍ പോകുന്ന പ്രഭാവത്തേക്കുറിച്ച് വിലയിരുത്തലുകള്‍ നടത്താറായിട്ടില്ലെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള നേതാവ് ദിനേശ് ഗുണ്ടു റാവു പറഞ്ഞു. പാര്‍ട്ടി ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പ്രത്യയശാസ്ത്രമോ നയപരിപാടികളോ വ്യക്തമല്ലെന്നും മുന്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷന്‍ പറഞ്ഞു.

എന്താണ് പാര്‍ട്ടിയുടെ ഘടന, എന്താണ് രജനീകാന്ത് ചെയ്യാന്‍ പോകുന്നത്. എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ബിജെപിയ്ക്ക് ഒപ്പം പോകുമോ? ആര്‍ക്കുമറിയില്ല.

ദിനേശ് ഗുണ്ടു റാവു

കുറേ ബിജെപിക്കാര്‍ ഇപ്പോള്‍ രജനീകാന്തിനൊപ്പമാണുള്ളതെന്നും ദിനേശ് ഗുണ്ടു റാവു കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാട്ടില്‍ അടുത്ത തെരഞ്ഞടുപ്പില്‍ ഭരണം പിടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് വ്യാഴാഴ്ച്ച രജനികാന്ത് പാര്‍ട്ടി രൂപികരിക്കുമെന്ന് പ്രഖ്യാപിച്ചത്. ‘അടുത്ത തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. തമിഴകത്ത് ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതിരഹിതവുമായ ഭരണം നടത്തും.’ രജനി പറഞ്ഞു. പുതിയ പാര്‍ട്ടി ജനുവരിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി. 2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തിനുശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരു സീറ്റിലും ജയിച്ചില്ല. ഇരുവരും ചേര്‍ന്നുള്ള താരസഖ്യം യാഥാര്‍ത്ഥ്യമായാല്‍ തമിഴകത്ത് ചലനങ്ങള്‍ സൃഷ്ടിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ രജനിയുടെ പാര്‍ട്ടിയുമായി സഖ്യത്തിന് തയ്യാറാണെന്ന് തമിഴ്‌നാട് ബിജെപി നേതൃത്വം അറിയിച്ചു. രജനി മുന്നോട്ടുവച്ച ആശയങ്ങള്‍ ബിജെപിയുമായി യോജിച്ചുപോകുന്നതാണ്. രജനി പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. രജനിയുമായി സഖ്യം ഉണ്ടാക്കുന്നതിലൂടെ ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപി ദേശീയ നേതാക്കളുമായി അടുത്തബന്ധമുള്ള അര്‍ജുനമൂര്‍ത്തിയാണ് രജനികാന്തിന്റെ പാര്‍ട്ടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍.

Next Story