Top

രജനികാന്ത് ആശുപത്രിയില്‍; രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍

രജനികാന്തിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുള്ള വ്യതിയാനം മൂലമാണ് രജനികാന്തിന്റെ ആരോഗ്യ നില ഗുരുതരമായത്. ഹൈദരാബാദില്‍ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് അണ്ണാത്തെയുടെ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് രജനികാന്ത് നിരീക്ഷണത്തില്‍ പോയിരിക്കുകയായിരുന്നു. ചൊവ്വാഴ്ച്ച കൊവിഡ് പരിശോധനയ്ക്ക് ശേഷം രജനികാന്തിന് കൊവിഡില്ലെന്ന് അപ്പോളോ ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കൊവിഡ് 19ന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് താരത്തെ […]

25 Dec 2020 3:39 AM GMT
ഫിൽമി റിപ്പോർട്ടർ

രജനികാന്ത് ആശുപത്രിയില്‍; രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമെന്ന് റിപ്പോര്‍ട്ടുകള്‍
X

രജനികാന്തിനെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുള്ള വ്യതിയാനം മൂലമാണ് രജനികാന്തിന്റെ ആരോഗ്യ നില ഗുരുതരമായത്. ഹൈദരാബാദില്‍ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് അണ്ണാത്തെയുടെ അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് രജനികാന്ത് നിരീക്ഷണത്തില്‍ പോയിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച്ച കൊവിഡ് പരിശോധനയ്ക്ക് ശേഷം രജനികാന്തിന് കൊവിഡില്ലെന്ന് അപ്പോളോ ഹോസ്പ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കൊവിഡ് 19ന്റെ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും രക്തസമ്മര്‍ദ്ദ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്. അതുകൊണ്ടാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനങ്ങളില്‍ മാറ്റം വന്നാല്‍ താരത്തിനെ ശുപത്രിയില്‍ നിന്നും വിട്ടയക്കും.

റാമൂജി റാവു ഫിലിം സിറ്റിയിലെ ചിത്രീകരണ വേളയിലാണ് അണ്ണാത്തയുടെ അണിയറപ്രവര്‍ത്തകരില്‍ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിതികരിച്ചത്. തുടര്‍ന്ന് രജനികാന്ത് ഉള്‍പ്പടെയുള്ള എല്ലാ പ്രവര്‍ത്തകര്‍ക്കും കൊവിഡ് പരിശോധന നടത്തും. താരം ചെന്നൈയിലേക്ക് മടങ്ങും. ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവച്ചതായി അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

മീന, ഖുശ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഇമാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വെട്രിയാണ്. സണ്‍ പിക്ച്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘പേട്ട’യ്ക്ക് ശേഷം സണ്‍പിക്ച്ചേഴ്സ് നിര്‍മ്മിക്കുന്ന രജനി ചിത്രമാണ് ‘അണ്ണാത്തെ’. രജനികാന്തിന്റെ 168ാമത്തെ ചിത്രമാണിത്. അതേസമയം രാഷ്ട്രീയത്തിന്റെ പുതിയ പാതയിലേക്ക് ചുവടുവെക്കാനൊരുങ്ങുന്ന രജനികാന്ത് ഈ മാസം 31 ന് മുന്‍പ് തന്നെ രാഷ്ട്രീയ പാര്‍ട്ടിയും നിലപാടും പ്രഖ്യാപിക്കും.

Next Story