Top

‘ഇത്രനാള്‍ പണിയെടുത്തിട്ട് പദവി മുന്‍ ബിജെപിക്കാര്‍ക്ക്’; ഇടഞ്ഞ് രജനി മക്കള്‍ മന്‍ട്രം ഭാരവാഹികള്‍

പദവികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധക കൂട്ടായ്മയെ തഴഞ്ഞതിലും സുപ്രധാന സ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്നെത്തിയ അര്‍ജുന മൂര്‍ത്തി അടക്കമുള്ളവര്‍ക്ക് നല്‍കിയതിലുമാണ് ഭാരവാഹികള്‍ അതൃപ്തിയറിയിച്ചിരിക്കുന്നത്

8 Dec 2020 12:35 AM GMT

‘ഇത്രനാള്‍ പണിയെടുത്തിട്ട് പദവി മുന്‍ ബിജെപിക്കാര്‍ക്ക്’;   ഇടഞ്ഞ് രജനി മക്കള്‍ മന്‍ട്രം ഭാരവാഹികള്‍
X

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയപാര്‍ട്ടിയുടെ പേര് പ്രഖ്യാപനത്തിന് മുന്‍പേ പാര്‍ട്ടി പദവികള്‍ പുറത്തുനിന്നുള്ളവര്‍ക്ക് നല്‍കിയതില്‍ അതൃപ്തിയറിയിച്ച് രജനി മക്കള്‍ മന്‍ട്രം ഭാരവാഹികള്‍. പദവികള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധക കൂട്ടായ്മയെ തഴഞ്ഞതിലും സുപ്രധാന സ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്നെത്തിയ അര്‍ജുന മൂര്‍ത്തി അടക്കമുള്ളവര്‍ക്ക് നല്‍കിയതിലുമാണ് ഭാരവാഹികള്‍ അതൃപ്തിയറിയിച്ചിരിക്കുന്നത്.

രജനി തന്റെ രാഷ്ട്രീയ ഉപദേശകനായ തമിഴരുവി മണിയനെ ഓവര്‍സിയറായും ബിജെപിയില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയിലെത്തിയ ആര്‍ എ അര്‍ജുന മൂര്‍ത്തിയെ ചീഫ് കോര്‍ഡിനേറ്ററായും പ്രഖ്യാപിച്ചിരുന്ന്. ഇവര്‍ക്കാണ് പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെയടക്കം പൂര്‍ണ ചുമതലയും നല്‍കിയിരുന്നത്. ഈ നടപടിയ്ക്ക് പിന്നാലെയാണ് പാര്‍ട്ടിയില്‍ അസ്വസ്ഥത രൂപപെട്ടത്.

Rajinikanth extends support to CAA, says if Indian Muslims are affected, he  will be the first one to speak up

ആരാധകൂട്ടായ്മയെ രാഷ്ട്രീയപാര്‍ട്ടിയാക്കുമെന്ന രജനിയുടെ പ്രഖ്യാപനത്തിന് ശേഷം പാര്‍ട്ടിയ്ക്കായി പ്രവര്‍ത്തിച്ച ആരാധകകൂട്ടായ്മയെ തഴഞ്ഞ പുറത്തുനിന്നുള്ളവര്‍ക്ക് പദവി നല്‍കിയത് തങ്ങളുടെ ആത്മവിശ്വാസം തകര്‍ത്തെന്ന് ഭാരവാഹികള്‍ പ്രതികരിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള കമ്മിറ്റികളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ജില്ലാ സെക്രട്ടറിമാര്‍ക്ക് സ്ഥാനം നല്‍കാതിരുന്നതിലും ഭാരവാഹികള്‍ക്ക് പരാതിയുണ്ട്.

നിരവധി രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള വ്യക്തിയാണെങ്കിലും തമിഴരുവി മണിയന്‍ ഇതുവരെ രജനി മക്കള്‍ മന്‍ട്രത്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടില്ല. കൂടാതെ, അദ്ദേഹം ഇപ്പോള്‍ സ്വന്തം പാര്‍ട്ടിയായ ഗാന്ധി മക്കള്‍ മന്‍ട്രത്തിന്റെ അദ്ധ്യക്ഷനുമാണ്. എന്നാല്‍ അതിനേക്കാള്‍ പാര്‍ട്ടിയെ ഞെട്ടിച്ച് ബിജെപിയില്‍ നിന്ന് എത്തിയ അര്‍ജുന മൂര്‍ത്തിയ്ക്ക് പ്രധാന പദവി നല്‍കിയതാണ്. പാര്‍ട്ടിയുമായോ ആരാധക കൂട്ടായ്മയുമായോ ഇതുവരെ ബന്ധമില്ലാതിരുന്ന ഇവരുടെ നേതൃത്വത്തില്‍ ആശങ്കയിലാണ് ഭാരവാഹികള്‍.

ரஜினி கட்சியின் தலைமை ஒருங்கிணைப்பாளர் அர்ஜுன் மூர்த்தி யார் தெரியுமா.? |  Who is this Arjun Murthy, the chief coordinator of the Rajini's Party?

2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും അറിയിച്ചത്. തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലും തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് പലപ്പോഴും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും പാര്‍ട്ടി സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല. ഒടുവില്‍ ഈ വര്‍ഷം ഡിസംബര്‍ മൂന്നിനാണ് ഡിസംബര്‍ 31 ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് രജനി അറിയിച്ചത്.

Next Story