ബിജെപി ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ ബംഗാള്‍ മുന്‍ മന്ത്രിയും തൂണമൂലില് തിരിച്ചെത്തിയേക്കും; ചര്‍ച്ചകള്‍ തുടങ്ങി
പശ്ചിമ ബംഗാളില്‍ ബിജെപിക്ക് അടിക്കടി തിരിച്ചടി. ബിജെപി നേതാവ് മുകുള്‍ റോയി തൃണമൂലിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ രജീബ് ബാനര്‍ജിയും തൃണമൂല്‍ പാളയത്തിലേക്കുള്ള നീക്കം തുടങ്ങിയെന്നാണ് സൂചന. രജീബ് ബാനര്‍ജി കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷുമായി കൂടികാഴ്ച നടത്തിയതോടെയാണ് പ്രചാരണം ശക്തമായത്. അതേസമയം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബാനര്‍ജി പ്രതികരിച്ചു. താന്‍ ഇപ്പോഴും ബിജെപിക്കാരനാണെന്നും പ്രചരിക്കുന്നതില്‍ രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു രജീബിന്റെ വിശദീകരണം. മരംമുറി വിവാദം: നിലമ്പൂരിലും തൃശൂരിലും പരിശോധന ശക്തം; തെളിവു നശിപ്പിക്കാന്‍ മരക്കുറ്റികള്‍ കത്തിക്കുന്നത് പഞ്ചസാരയിട്ട് […]
13 Jun 2021 12:02 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പശ്ചിമ ബംഗാളില്‍ ബിജെപിക്ക് അടിക്കടി തിരിച്ചടി. ബിജെപി നേതാവ് മുകുള്‍ റോയി തൃണമൂലിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ രജീബ് ബാനര്‍ജിയും തൃണമൂല്‍ പാളയത്തിലേക്കുള്ള നീക്കം തുടങ്ങിയെന്നാണ് സൂചന. രജീബ് ബാനര്‍ജി കഴിഞ്ഞ ദിവസം തൃണമൂല്‍ നേതാവ് കുനാല്‍ ഘോഷുമായി കൂടികാഴ്ച നടത്തിയതോടെയാണ് പ്രചാരണം ശക്തമായത്. അതേസമയം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ബാനര്‍ജി പ്രതികരിച്ചു. താന്‍ ഇപ്പോഴും ബിജെപിക്കാരനാണെന്നും പ്രചരിക്കുന്നതില്‍ രാഷ്ട്രീയം ഇല്ലെന്നുമായിരുന്നു രജീബിന്റെ വിശദീകരണം.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തൃണമൂല്‍ വിട്ടിറങ്ങിയ നിരവധി നേതാക്കളില്‍ ഒരാളായിരുന്നു രജീബ്. മമത മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. പാര്‍ട്ടി വിട്ട് നാല് വര്‍ഷത്തിന് ശേഷം തൃണമൂല്‍ പാളയത്തിലേക്ക് തന്നെ തിരിച്ചെത്തിയ മുകുള്‍ റോയി തനിക്ക് പിന്നാലെ ഇനിയും ബിജെപി നേതാക്കള്‍ തിരിച്ചെത്തുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതും രജീബ് ബാനര്‍ജിയുടെ തിരിച്ചുവരവിന്റെ സൂചനയായി കാണുന്നു.
വോട്ട് ചെയ്യാതിരിക്കാനും ബിജെപി പണം നല്കി; മുഖ്യമന്ത്രിക്ക് കാസര്‍ഗോഡ് എംഎല്‍എയുടെ പരാതി
മമതയുടെ മരുമകനും ഇപ്പോഴത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുമായുണ്ടായ സ്വരചേര്ച്ചയില്ലായ്മയാണ് തൃണമൂല്‍ സ്ഥാപക നേതാവുകൂടിയായ മുകുള്‍ റോയിയേയും മകനും തൃണമൂല്‍ നേതാവുമായ സുബ്രാംശുറോയിയേയും പാര്‍ട്ടിവിടാന്‍ പ്രേരിപ്പിച്ചത്. എന്നാല്‍ ബി ജെ പിയുടെ ദേശീയ വൈസ്പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന റോയിക്ക് ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന മറ്റൊരു തൃണമൂല്‍ നേതാവായ സുവേന്ദു അധികാരിയുമായുണ്ടായ വടംവലിയെ തുടര്‍ന്ന് വീണ്ടും തൃണമൂലിലേക്ക് തിരിച്ചുപോകാന്‍ തീരുമാനമെടുക്കേണ്ടി വരികയായിരുന്നു.