Top

ഇലക്ഷന്‍ ഇല്ല, രാജീവ് ശൂക്ല ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്

ബ്രിജേഷ് പട്ടേല്‍ തന്നെയാകും ഐപിഎല്‍ ചെയര്‍മാന്‍

17 Dec 2020 12:03 AM GMT

ഇലക്ഷന്‍ ഇല്ല, രാജീവ് ശൂക്ല ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക്
X

മുന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചെയര്‍മാന്‍ രാജീവ് ശൂക്ല ബിസിസിഐ വൈസ് പ്രസിഡന്റ് ആകാന്‍ സാധ്യത. ഡിസംബര്‍ 24-ാം തിയതി നടക്കുന്ന ആനുവല്‍ മീറ്റിംഗില്‍ ഇലക്ഷന്‍ നടക്കാന്‍ സാധ്യത ഇല്ല. എന്നാല്‍ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് നിയമനം നടത്തുകായാകും ചെയ്യുക. മറ്റ് അംഗങ്ങള്‍ എല്ലാം ശൂക്ലയെ തിരഞ്ഞെടുക്കുന്നതിനോട് അനുകൂലിച്ചു എന്നാണ് സൂചന.

ബ്രിജേഷ് പട്ടേല്‍ തന്നെയാകും ഐപിഎല്‍ ചെയര്‍മാന്‍. ശൂക്ല ഇതിന് മുമ്പ് ബിസിസിഐ ഭാരവാഹി ആയിട്ടില്ല. എന്നാല്‍ 2017 വരെ ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആയും, 2018ല്‍ ഐപിഎല്‍ ചെയര്‍മാനായും ചുമതല വഹിച്ചിട്ടുണ്ട്. ആനുവല്‍ മീറ്റിംഗിന് മുന്‍പ് എല്ലാവരോടും ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാകാന്‍ ബോര്‍ഡ് സെക്രട്ടറി ജയ് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

Popular Stories