Top

‘അത് വെറും തള്ളുകള്‍ മാത്രം’; 190 രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആള്‍ട്ട് ന്യൂസ് #FactCheck

ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 190 രാജ്യങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്തിട്ടുണ്ടെന്ന ഇന്ത്യ ടിവി ചെയര്‍മാന്‍ രജത് ശര്‍മ്മയുടെ ട്വീറ്റ് അടിസ്ഥാനരഹിതമെന്ന് ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് ചെക്ക്. ഭാരത് ബയോടെക്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണയുടെ പ്രസ്താവനയാണ് തെറ്റായ രീതിയില്‍ ഇന്ത്യ ടിവി ചെയര്‍മാന്‍ പരാമര്‍ശിച്ചത്. ആഗോളതലത്തില്‍ വാക്‌സിന്‍ നല്‍കണമെന്നാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഡോ. കൃഷ്ണ ജനുവരി മൂന്നിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 190 രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്‌സിന്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് രജത് […]

5 Jan 2021 5:29 AM GMT

‘അത് വെറും തള്ളുകള്‍ മാത്രം’; 190 രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആള്‍ട്ട് ന്യൂസ് #FactCheck
X

ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ 190 രാജ്യങ്ങള്‍ മുന്‍കൂറായി ബുക്ക് ചെയ്തിട്ടുണ്ടെന്ന ഇന്ത്യ ടിവി ചെയര്‍മാന്‍ രജത് ശര്‍മ്മയുടെ ട്വീറ്റ് അടിസ്ഥാനരഹിതമെന്ന് ആള്‍ട്ട് ന്യൂസിന്റെ ഫാക്ട് ചെക്ക്. ഭാരത് ബയോടെക്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണയുടെ പ്രസ്താവനയാണ് തെറ്റായ രീതിയില്‍ ഇന്ത്യ ടിവി ചെയര്‍മാന്‍ പരാമര്‍ശിച്ചത്.

ആഗോളതലത്തില്‍ വാക്‌സിന്‍ നല്‍കണമെന്നാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഡോ. കൃഷ്ണ ജനുവരി മൂന്നിന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 190 രാജ്യങ്ങള്‍ ഇന്ത്യന്‍ വാക്‌സിന്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് രജത് ശര്‍മ്മ ട്വിറ്റ് ചെയ്തത്. ട്വിറ്റ് ഇങ്ങനെ: ”ഇന്ത്യ ഉത്പാദിപ്പിക്കുന്ന വാക്സിന്‍ ഫലപ്രദവും വിലകുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങളും രാജ്യത്തെ ശാസ്ത്രജ്ഞരുടെ കഴിവുകളും കാരണമാണിത്. 190 രാജ്യങ്ങള്‍ മുന്‍കൂട്ടി വാക്സിന്‍ ബുക്ക് ചെയ്തിട്ടുണ്ടെന്ന് വാക്സിനിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നവര്‍ അറിഞ്ഞിരിക്കണം.” രജത് ശര്‍മ്മയുടെ ഈ ട്വിറ്റിന് പിന്നാലെ നിരവധി ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഈ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു.

എന്നാല്‍ 70 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഡിസംബര്‍ 9ന് കമ്പനിയുടെ മാനുഫാക്ചറിംഗ് യൂണിറ്റുകള്‍ സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഓര്‍ഡറുകളെക്കുറിച്ചോ പ്രീ ബുക്കിംഗിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കില്‍ വ്യക്തമാക്കി.

അതേസമയം, വിവാദങ്ങള്‍ക്ക് പിന്നാലെ സംയുക്ത പ്രസ്താവനയുമായി സിറവും ഭാരത് ബയോടെക്കും രംഗത്തെത്തി. രാജ്യത്തിന്റെ വാക്‌സിന്‍ അവശ്യകത മനിലാക്കുന്നു. വാക്‌സിന്‍ എത്തിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കും. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. വാക്‌സിന്‍ നിര്‍മാണത്തിലും വിതരണത്തിലുമാണ് ശ്രദ്ധയെന്നും രാജ്യത്തും ആഗോളത്തലത്തിലും യോജിച്ച് പ്രവര്‍ത്തിക്കുമെന്നും സിറവും ഭാരത് ബയോടെക്കും പ്രസ്താവനയില്‍ വ്യക്തമാക്കി. കമ്പനികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള കേന്ദ്ര ഇടപെടലിന് പിന്നാലെയാണ് സംയുക്ത പ്രസ്താവന.

Next Story