IPL 2021

ബെന്‍ സ്റ്റോക്‌സ്-ജോസ് ബട്‌ലര്‍; ഓപ്പണിംഗില്‍ ഇംഗ്ലീഷ് കരുത്ത്, രാജസ്ഥാന്‍ സാധ്യത ടീം ഇങ്ങനെ

കഴിഞ്ഞ രണ്ട് സീസണുകളിലും രാജസ്ഥാന്‍ റോയല്‍സിന്റെ ആശങ്ക മികവ് പുലര്‍ത്താന്‍ കഴിയാത്ത ഓപ്പണിംഗ് സഖ്യമാണ്. ജെസ്വാളിനെയും ബട്‌ലറിനെയും ബെന്‍ സ്റ്റോക്‌സിനെയും ഇറക്കി ഇത്തവണ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കാനാവും സഞ്ജു ശ്രമിക്കുക. മൂവരും പരാജയപ്പെട്ടാല്‍ സഞ്ജു തന്നെ ആദ്യമിറങ്ങാനും സാധ്യതയുണ്ട്.

ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്‌സ്-ജോസ് ബട്‌ലര്‍ എന്നിവരെ ഓപ്പണിംഗില്‍ ഇറക്കാനാവും പ്രഥമ പരിഗണന. ഇന്ത്യന്‍ പിച്ചുകളില്‍ ഇരുവരുടെയും മികവും ഒന്നിച്ച് കളിച്ചുള്ള പരിചയ സമ്പത്തും കൃത്യമായി വിനിയോഗിക്കാന്‍ രാജസ്ഥാന് കഴിഞ്ഞാല്‍ ഓപ്പണിംഗിലെ കണ്‍ഫ്യൂഷന്‍ മാറുമെന്ന് തീര്‍ച്ച.

മധ്യനിരയില്‍ സഞ്ജു തന്നെയാണ് ഏറ്റവും പ്രതീക്ഷയുള്ള താരം. യെശ്വസി ജെസ്വാളിനെ ഓപ്പണിംഗിലേക്ക് പരിഗണിച്ചാല്‍ ബട്‌ലര്‍ നാലാം സ്ഥാനത്തേക്ക് വരും. റിയാന്‍ പരാഗാണ് മധ്യനിരയിലെ മറ്റൊരു പ്രതീക്ഷ. മുഷ്താഖ് അലിയില്‍ പരാഗ് ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. രാഹുല്‍ തെവാട്ടിയ, ശിവം ദുംബെ, ക്രിസ് മോറിസ് എന്നിവരാണ് ഓള്‍റൗണ്ടര്‍മാരുടെ സംഘം. മൂവരും ബാറ്റിംഗിലും ബോളിംഗിലും മിന്നും പ്രകടനം നടത്താന്‍ സാധ്യതയുള്ളവരാണ്.

കാര്‍ത്തിക തിയാഗി, ശ്രേയസ് ഗോപാല്‍ എന്നിവരാവും പേസ് ആക്രമണം നയിക്കുക. ജോഫ്രാ ആര്‍ച്ചറിന്റെ അസാന്നിദ്ധ്യത്തില്‍ ഓസീസ് മീഡിയം പേസര്‍ ആന്‍ഡ്രൂ തൈയും ടീമില്‍ ഇടംപിടിച്ചേക്കും.

രാജസ്ഥാന്‍ സാധ്യതാ ടീം:

യെശ്വസി ജെയ്‌സ്വാള്‍, ബെന്‍ സ്റ്റോക്‌സ്, സഞ്ജു സാംസണ്‍(നായകന്‍), ജോസ് ബട്‌ലര്‍(വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്്, ശിവം ദുംബെ, രാഹുല്‍ തെവാട്ടിയ, ക്രിസ് മോറിസ്, ശ്രേയസ് ഗോപാല്‍, ആന്‍ഡ്രു തൈ, കാര്‍ത്തിക് തിയാഗി

Covid 19 updates

Latest News