Top

സ്റ്റോക്‌സിന്റെ പരിക്ക്, എന്തു ചെയ്യണമെന്നറിയാതെ സഞ്ജുവും സംഘവും; റോയല്‍സ് സാധ്യതാ ടീം

ബെന്‍ സ്‌റ്റോക്‌സിന്റെ പരിക്കാണ് രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ പോകുന്നത്. സ്‌റ്റോക്‌സിന് പകരം മറ്റൊരു വിദേശ താരത്തെ ടീമിലെത്തിക്കണമെങ്കില്‍ അതിന് ക്വാറന്റീന്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ സാധിക്കൂ. അതിനിടയില്‍ കുറയേറെ മത്സരങ്ങള്‍ നടക്കും. ഇന്ന് നടക്കുന്ന മത്സരത്തിലും സ്റ്റോക്‌സിന്റെ അസാന്നിദ്ധ്യം മറികടക്കാന്‍ എന്തു ചെയ്യണമെന്ന് ടീം മാനേജ്‌മെന്റിന് ധാരണയില്ല. സീസണ്‍ തുടങ്ങുന്നിന് മുന്‍പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് പാളയത്തില്‍ ആശങ്ക പടര്‍ന്നിരുന്നു. ഫിഷ് ടാങ്ക് ക്ലീന്‍ ചെയ്യുന്നതിനിടെ പരിക്കേറ്റ സൂപ്പര്‍ താരം […]

15 April 2021 6:27 AM GMT

സ്റ്റോക്‌സിന്റെ പരിക്ക്, എന്തു ചെയ്യണമെന്നറിയാതെ സഞ്ജുവും സംഘവും; റോയല്‍സ് സാധ്യതാ ടീം
X

ബെന്‍ സ്‌റ്റോക്‌സിന്റെ പരിക്കാണ് രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ പോകുന്നത്. സ്‌റ്റോക്‌സിന് പകരം മറ്റൊരു വിദേശ താരത്തെ ടീമിലെത്തിക്കണമെങ്കില്‍ അതിന് ക്വാറന്റീന്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമെ സാധിക്കൂ. അതിനിടയില്‍ കുറയേറെ മത്സരങ്ങള്‍ നടക്കും. ഇന്ന് നടക്കുന്ന മത്സരത്തിലും സ്റ്റോക്‌സിന്റെ അസാന്നിദ്ധ്യം മറികടക്കാന്‍ എന്തു ചെയ്യണമെന്ന് ടീം മാനേജ്‌മെന്റിന് ധാരണയില്ല.

സീസണ്‍ തുടങ്ങുന്നിന് മുന്‍പ് തന്നെ രാജസ്ഥാന്‍ റോയല്‍സ് പാളയത്തില്‍ ആശങ്ക പടര്‍ന്നിരുന്നു. ഫിഷ് ടാങ്ക് ക്ലീന്‍ ചെയ്യുന്നതിനിടെ പരിക്കേറ്റ സൂപ്പര്‍ താരം ആര്‍ച്ചറന്റെ കാര്യത്തിലായിരുന്നു ആദ്യ ആശങ്ക. ബൗളിംഗ് സ്‌ക്വാഡിനെ തന്നെ നയിക്കേണ്ട താരമാണ് ആര്‍ച്ചര്‍.

ക്രിസ് മോറിസ് ടീമിലുണ്ടെങ്കിലും ആര്‍ച്ചര്‍ തന്നെയാണ് ഡെത്ത് ഓവറുകളിലെ അപകടകാരി. താരമില്ലാതെ ഇറങ്ങിയ ആദ്യ മത്സരത്തില്‍ എല്ലാവരും തല്ലുവാങ്ങിയത് ഇതിന് സാക്ഷ്യമാണ്. എന്നാല്‍ ആര്‍ച്ചര്‍ പരിശീലനം ആരംഭിച്ചത് ടീമിന് ഗുണകരമാവും.ഇന്ന് ജോഫ്രാ ഇറങ്ങില്ലെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

നായകനായ അരങ്ങേറ്റ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി അടിച്ച് സഞ്ജു വലിയ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ടീമിന്റെ ഓവറോള്‍ പ്രകടനം അത്ര മികച്ചതല്ല. ബാറ്റിംഗ് സ്‌ക്വാഡ് കൂടുതല്‍ ഉത്തരവാദിത്വം കാണിച്ചാലെ മുന്നോട്ടുള്ള പോക്ക് സുഖകരമാവൂ. തെവാട്ടിയയും ദുംബയും ഫോമിലേക്ക് ഉയര്‍ന്നില്ലെങ്കില്‍ പ്രതിസന്ധി തുടരുമെന്ന് തീര്‍ച്ച.

സാധ്യതാ ടീം: മനാന്‍ വോഹ്‌റ, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍, നായകന്‍), റയാന്‍ പരാഗ്, ശിവം ദുംബെ, രാഹുല്‍ തെവാട്ടിയ, ക്രിസ് മോറിസ്, ലിയാം ലിവിംഗ്‌സ്റ്റോണ്‍, ചേതന്‍ സകറിയ, മുസ്താഫിസുര്‍ റഹ്മാന്‍.

Next Story

Popular Stories