Top

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: പിടിച്ച് നിന്ന് കോണ്‍ഗ്രസ്; ബിജെപിക്ക് നേട്ടം; 16 സീറ്റുകള്‍ സ്വന്തമാക്കി സിപിഐഎം

രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ നൂറ് സീറ്റിന്റെ വ്യത്യാസത്തില്‍ ബിജെപിക്ക് വിജയം.പഞ്ചായത്ത് സമിതി വാര്‍ഡില്‍ പാര്‍ട്ടി 1833 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 1713 സീറ്റ് സ്വന്തമാക്കി. 417 സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) 56 സീറ്റിലും സിപിഎം 16 സീറ്റിലും ബിഎസ്പി 3 സീറ്റിലുമാണ് വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ. എന്‍സിപി, എന്‍പിപി എന്നിവര്‍ക്ക് ഒറ്റ സീറ്റും നേടാന്‍ കഴിഞ്ഞില്ല. വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടുനിന്നിരുന്നെങ്കില്‍ പിന്നീട് […]

8 Dec 2020 8:28 PM GMT

രാജസ്ഥാന്‍ തെരഞ്ഞെടുപ്പ്: പിടിച്ച് നിന്ന് കോണ്‍ഗ്രസ്; ബിജെപിക്ക് നേട്ടം; 16 സീറ്റുകള്‍ സ്വന്തമാക്കി സിപിഐഎം
X

രാജസ്ഥാന്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവില്‍ നൂറ് സീറ്റിന്റെ വ്യത്യാസത്തില്‍ ബിജെപിക്ക് വിജയം.പഞ്ചായത്ത് സമിതി വാര്‍ഡില്‍ പാര്‍ട്ടി 1833 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 1713 സീറ്റ് സ്വന്തമാക്കി. 417 സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. എന്‍ഡിഎ സഖ്യകക്ഷിയായ രാഷ്ട്രീയ ലോകതാന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി) 56 സീറ്റിലും സിപിഎം 16 സീറ്റിലും ബിഎസ്പി 3 സീറ്റിലുമാണ് വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഐ. എന്‍സിപി, എന്‍പിപി എന്നിവര്‍ക്ക് ഒറ്റ സീറ്റും നേടാന്‍ കഴിഞ്ഞില്ല.

വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് മുന്നിട്ടുനിന്നിരുന്നെങ്കില്‍ പിന്നീട് അത് നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. 636 ജില്ലാ പരിഷത് സീറ്റില്‍ 312 സീറ്റിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് 239 സീറ്റിലും ആര്‍എല്‍പി 10 സീറ്റിലും വിജയിച്ചു.

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിന്‍ പൈലറ്റിന് സ്വാധീനമുള്ള ടോങ്കിലെ 25 സീറ്റില്‍ 15 ലും ബിജെപി വിജയിച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായി. 10 സീറ്റിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ജില്ലാ പരിഷത് തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘാവാളിന്റെ മകന്‍ രവി ശേഖര്‍ 2400 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. വിജയിച്ചാല്‍ അദ്ദേഹത്തെ ജില്ലാ പ്രമുഖ് ആക്കാനായിരുന്നു മേഘ്വാളിന്റെ തീരുമാനം.

നവംബര്‍ 23,27 ഡിസംബര്‍ 1, 5 എന്നീ ദിവസങ്ങളില്‍ നാല് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കനത്ത നിയന്ത്രണങ്ങളോടെയായിരുന്നു തെരഞ്ഞെടുപ്പ്. 21 ജില്ലകളിലായി 12,663 പേരാണ് 4371 പഞ്ചായത്ത് സമിതി സ്ഥാനങ്ങളിലേക്ക് മത്സരിച്ചത്. 636 ജില്ലാ പരിഷത്ത് സ്ഥാനത്തേക്ക് 1778 പേരും മത്സരിച്ചു.

19 ല്‍ അവസാനമായി നടന്ന സിവിക് ബോഡി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 961 വാര്‍ഡുകളില്‍ ബിജെപി 737 വാര്‍ഡിലും ബിഎസ്പി 16, സിപിഐഎം മൂന്ന്. എന്‍സിപി രണ്ട് വാര്‍ഡിലുമാണ് വിജയിച്ചത്.

Next Story