Top

33 മുനിസിപ്പാലിറ്റികള്‍ കോണ്‍ഗ്രസിന്; ബിജെപിക്ക് പത്ത്; രാജസ്ഥാനില്‍ ഉപാധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും

രാജസ്ഥാനിലെ 12 ജില്ലകളിലെ 45 നഗരസഭയില്‍ 33 ലും ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ്. ബിജെപിക്ക് 10 ചെയര്‍മാന്‍ മാത്രമാണുള്ളത്. രണ്ട് സീറ്റില്‍ സ്വതന്ത്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അഞ്ച് പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഞായറാഴ്ച്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് മുതല്‍ 10 വരെയാണ് വോട്ടെടുപ്പ് നടന്നത്. 101 പേരാണ് മത്സരിച്ചത്. മായാവതിയുടെ ബിഎസ്പി ഏഴ് സീറ്റിലും സിപിഐയും സിപിഐഎമ്മും രണ്ട് സീറ്റില്‍ വീതവും വിജയിച്ചിട്ടുണ്ട്. ആര്‍എല്‍പി ഒരു സീറ്റിലും വിജയിച്ചു. വൈസ് ചെയര്‍മാന്‍ […]

20 Dec 2020 8:13 PM GMT

33 മുനിസിപ്പാലിറ്റികള്‍ കോണ്‍ഗ്രസിന്; ബിജെപിക്ക് പത്ത്; രാജസ്ഥാനില്‍  ഉപാധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും
X

രാജസ്ഥാനിലെ 12 ജില്ലകളിലെ 45 നഗരസഭയില്‍ 33 ലും ചെയര്‍മാന്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ്. ബിജെപിക്ക് 10 ചെയര്‍മാന്‍ മാത്രമാണുള്ളത്. രണ്ട് സീറ്റില്‍ സ്വതന്ത്രനാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ അഞ്ച് പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഞായറാഴ്ച്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് മുതല്‍ 10 വരെയാണ് വോട്ടെടുപ്പ് നടന്നത്. 101 പേരാണ് മത്സരിച്ചത്. മായാവതിയുടെ ബിഎസ്പി ഏഴ് സീറ്റിലും സിപിഐയും സിപിഐഎമ്മും രണ്ട് സീറ്റില്‍ വീതവും വിജയിച്ചിട്ടുണ്ട്. ആര്‍എല്‍പി ഒരു സീറ്റിലും വിജയിച്ചു.

വൈസ് ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തെരഞ്ഞെടുപ്പ് തിങ്കളാഴ്ച്ചയാണ് നടക്കും.

രാജസ്ഥാനിലെ നഗര പ്രാദേശിക തെരഞ്ഞെടുപ്പില്‍ 1775 വാര്‍ഡുകളില്‍ 619 ഇടത്തും കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നേടിയതിനെക്കാള്‍ കുറവ് സീറ്റുകളാണ് ബിജെപിക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞത്.
596 വാര്‍ഡുകളിലാണ് സ്വതന്ത്രസ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. എന്നാല്‍ ബിജെപി 548 വാര്‍ഡുകളില്‍ ഒതുങ്ങി.

അതേസമയം പഞ്ചായത്ത് രാജ് തെരഞ്ഞെടുപ്പില്‍ ജില്ലാ പരിഷത്തുകളിലേക്ക് ബിജെപി 12 ജില്ലാ പ്രമുഖുമാരെ വിജയിപ്പിച്ചെടുത്തപ്പോള്‍ കോണ്‍ഗ്രസിന്റെ വിജയം അഞ്ചില്‍ ഒതുങ്ങുകയായിരുന്നു.

Next Story