ജയ്പൂര്‍ ഹെറിറ്റേജിലും കോണ്‍ഗ്രസ്; ജോധ്പൂര്‍ നോര്‍ത്തിന് പിന്നാലെ ഭരണകക്ഷിക്ക് സന്തോഷവാര്‍ത്ത
രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജയ്പൂര്‍ ഹെറിറ്റേജ്, ജയ്പൂര്‍ ഗ്രേറ്റര്‍, ജോധ്പൂര്‍ നോര്‍ത്ത്, ജോധ്പൂര്‍ സൗത്ത്, കോട്ട നോര്‍ത്ത്, കോട്ട സൗത്ത് എന്നീ കോര്‍പ്പറേഷനുകളിലെ 560 വാര്‍ഡികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജയ്പൂര്‍ ഹെറിറ്റേജ് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസാണ് മുന്നില്‍. നൂറ് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 47 സീറ്റുകളാണ് സ്വന്തമാക്കിയത്. ബിജെപിക്ക് 42 സീറ്റുകളാണ് ലഭിച്ചത്. 11 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ […]

രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ജയ്പൂര്‍ ഹെറിറ്റേജ്, ജയ്പൂര്‍ ഗ്രേറ്റര്‍, ജോധ്പൂര്‍ നോര്‍ത്ത്, ജോധ്പൂര്‍ സൗത്ത്, കോട്ട നോര്‍ത്ത്, കോട്ട സൗത്ത് എന്നീ കോര്‍പ്പറേഷനുകളിലെ 560 വാര്‍ഡികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജയ്പൂര്‍ ഹെറിറ്റേജ് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസാണ് മുന്നില്‍. നൂറ് വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 47 സീറ്റുകളാണ് സ്വന്തമാക്കിയത്. ബിജെപിക്ക് 42 സീറ്റുകളാണ് ലഭിച്ചത്. 11 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കോര്‍പ്പറേഷന്‍ ആര് ഭരിക്കണമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കും.
ജോധ്പൂര്‍ നഗര്‍ നിഗം നോര്‍ത്തിലും കോണ്‍ഗ്രസ് വിജയിച്ചു. കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും കോണ്‍ഗ്രസാണ് മുന്നേറുന്നത്.
ജോധ്പൂര്‍ നഗര്‍ നിഗം സൗത്തിലേക്ക് ബിജെപി വിജയിച്ചു. 80 വാര്‍ഡുകളില്‍ 41 ബിജെപി വിജയിപ്പിച്ചു. കോണ്‍ഗ്രസ് 23 സീറ്റുകളിലാണ് വിജയിച്ചത്. ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.