Top

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്;ജോധ്പൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ്, കോട്ടയിലും മുന്നേറുന്നു, സൗത്ത് ബിജെപിക്ക്

രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ജയ്പൂര്‍ ഹെറിറ്റേജ്, ജയ്പൂര്‍ ഗ്രേറ്റര്‍, ജോധ്പൂര്‍ നോര്‍ത്ത്, ജോധ്പൂര്‍ സൗത്ത്, കോട്ട നോര്‍ത്ത്, കോട്ട സൗത്ത് എന്നീ കോര്‍പ്പറേഷനുകളിലെ 560 വാര്‍ഡികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജോധ്പൂര്‍ നഗര്‍ നിഗം നോര്‍ത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും കോണ്‍ഗ്രസാണ് മുന്നേറുന്നത്. ജോധ്പൂര്‍ നഗര്‍ നിഗം സൗത്തിലേക്ക് ബിജെപി വിജയിച്ചു. 80 വാര്‍ഡുകളില്‍ 41 […]

3 Nov 2020 4:53 AM GMT

രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പ്;ജോധ്പൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ്, കോട്ടയിലും മുന്നേറുന്നു, സൗത്ത് ബിജെപിക്ക്
X

രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ കോണ്‍ഗ്രസ് മുന്നേറ്റം. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

ജയ്പൂര്‍ ഹെറിറ്റേജ്, ജയ്പൂര്‍ ഗ്രേറ്റര്‍, ജോധ്പൂര്‍ നോര്‍ത്ത്, ജോധ്പൂര്‍ സൗത്ത്, കോട്ട നോര്‍ത്ത്, കോട്ട സൗത്ത് എന്നീ കോര്‍പ്പറേഷനുകളിലെ 560 വാര്‍ഡികളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജോധ്പൂര്‍ നഗര്‍ നിഗം നോര്‍ത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും കോണ്‍ഗ്രസാണ് മുന്നേറുന്നത്.

ജോധ്പൂര്‍ നഗര്‍ നിഗം സൗത്തിലേക്ക് ബിജെപി വിജയിച്ചു. 80 വാര്‍ഡുകളില്‍ 41 ബിജെപി വിജയിപ്പിച്ചു. കോണ്‍ഗ്രസ് 23 സീറ്റുകളിലാണ് വിജയിച്ചത്. ആറ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു.

വനിതകള്‍ക്ക് അമ്പത് ശതമാനം സീറ്റു നല്‍കിയാണ് ഇത്തവണ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.2238 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

Next Story