Top

മോദിയേയും അമിത് ഷായേയും ചെരുപ്പൂരി അടിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ; രാജസ്ഥാനില്‍ ബിജെപി പ്രതിഷേധം കത്തുന്നു

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്കിടെ ജയ്പൂരിലായിരുന്നു ഗണേഷ് ഖോഗ്രെയുടെ വിവാദ പ്രസംഗം.

23 July 2021 12:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോദിയേയും അമിത് ഷായേയും ചെരുപ്പൂരി അടിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ; രാജസ്ഥാനില്‍ ബിജെപി പ്രതിഷേധം കത്തുന്നു
X

പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫോണ്‍ ചോര്‍ത്തല്‍ ചൂണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ആഭ്യന്തരമന്ത്രി അമിത് ഷായേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ. ആളുകളുടെ ഫോണ്‍ വിവരങ്ങള്‍ ഹാക്ക് ചെയ്ത് ചോര്‍ത്തിയെടുക്കുന്ന മോദിയേയും അമിത് ഷായേയും ചെരുപ്പൂരിയടിക്കണമെന്ന ഗണേഷ് ഖോഗ്രയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് രാജസ്ഥാനില്‍ ബിജെപി പ്രതിഷേധം പുകയുകയാണ്. രാജസ്ഥാനിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കൂടിയാണ് ഗണേഷ് ഖോഗ്ര.ഖോഗ്രയുടെ പരാമര്‍ശം അധിക്ഷേപകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പ്രതിഷേധിക്കുന്നത്.

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്കിടെ ജയ്പൂരിലായിരുന്നു ഗണേഷ് ഖോഗ്രെയുടെ വിവാദ പ്രസംഗം. മോദിയേയും അമിത് ഷായേയും കുറിച്ച് പ്രസംഗത്തിലുടനീളം ഖോേ്രഗ അധിക്ഷേപകരമായ പരാമര്‍ശം നടത്തുകയായിരുന്നുവെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപിക്കുവേണ്ടി മാത്രമാണ് രാജസ്ഥാന്‍ ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഖോഗ്രെ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. ഇതും പ്രതിഷേധത്തിന് കാരണമായി. മോദിയേയും അമിത് ഷായേയും പഴയകാലത്തെ കുപ്രസിദ്ധ ക്രിമിനല്‍ ജോഡിയുമായി ഖോഗ്രെ താരതമ്യം ചെയ്തതും വിവാദമാകുകയായിരുന്നു.

അധിക്ഷേപകരമായ പരാമര്‍ശത്തിന് കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ അശോക് നഗര്‍ പൊലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ഖോഗ്രെയില്‍ നിന്നും പുരത്തുവന്നത് കോണ്‍ഗ്രസിന്റെ പരമ്പരാഗതമായ ഭാഷയാണെന്നും അതിനെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും രാജസ്ഥാന്‍ ബിജെപി പ്രസിഡന്റ് സതീഷ് പുനിയ അറിയിച്ചു.

Next Story