Top

ജോമോൻ പുത്തൻപുരയ്ക്കലിന്റെ പേരിൽ ചിത്രം; ഒരുക്കുന്നത് രാജസേനൻ

ജോമോൻ പുത്തൻപുരയ്ക്കൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുതിയ ചിത്രമൊരുങ്ങുന്നതായി അറിയിച്ചത്.

3 Feb 2021 9:30 AM GMT
ഫിൽമി റിപ്പോർട്ടർ

ജോമോൻ പുത്തൻപുരയ്ക്കലിന്റെ പേരിൽ ചിത്രം; ഒരുക്കുന്നത് രാജസേനൻ
X

അഭയ കേസിലെ ജോമോൻ പുത്തന്പുരയ്ക്കലിന്റെ നിയമപോരാട്ടം പ്രമേയമാക്കി സിനിമ ഒരുക്കാൻ രാജസേനൻ. ജോമോൻ പുത്തൻപുരയ്ക്കൽ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പുതിയ ചിത്രമൊരുങ്ങുന്നതായി അറിയിച്ചത്.

‘സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ പേരിൽ തന്നെ സിനിമ നിർമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകളിലായി സമാനതകളില്ലാത്ത നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ പേരിൽ തന്നെ സിനിമ നിർമിക്കുന്നു. പ്രശസ്ത സംവിധായകൻ രാജസേനൻ ആണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ ജീവ ചരിത്രം ആസ്പദമാക്കിയാണ് സിനിമ നിർമിക്കുന്നത്’, ജോമോൻ ഫേസ്ബുക്കിൽ കുറിച്ചു.

അഭയ കേസ് ആസ്പദമാക്കി ക്രൈം ഫയല്‍ എന്ന ചിത്രം നേരത്തെ പുറത്തുവന്നിരുന്നു. എ.കെ സാജന്റെയും എ.കെ സന്തോഷിന്റെയും തിരക്കഥയില്‍ കെ.മധുവാണ് ചിത്രം സംവിധാനം ചെയ്തത്. സുരേഷ് ഗോപിയായിരുന്നു നായകന്‍. ചിത്രത്തിന്റെ രണ്ടാംഭാഗം ഉടൻ ചെയ്യാൻ ഒരുങ്ങുന്നതായി തിരക്കഥാകൃത്ത് എകെ സാജൻ റിപ്പോർട്ടർ ലൈവിനോട് നേരത്തെ പറഞ്ഞിരുന്നു.

ജോമോൻ പുത്തൻപുരയ്ക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

സമാനതകളില്ലാത്ത നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ പേരിൽ തന്നെ സിനിമ നിർമിക്കുന്നു. മൂന്ന് പതിറ്റാണ്ടുകളിലായി സമാനതകളില്ലാത്ത നിരന്തരം നിയമ പോരാട്ടം നടത്തിയ ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ പേരിൽ തന്നെ സിനിമ നിർമിക്കുന്നു. പ്രശസ്ത സംവിധായകൻ രാജസേനൻ ആണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്. ജോമോൻ പുത്തൻപുരയ്ക്കലിൻ്റെ ജീവ ചരിത്രം ആസ്പദമാക്കിയാണ് സിനിമ നിർമിക്കുന്നത്. അഭയ കേസിൽ നിരന്തരം നടത്തിയ നിയമ പോരാട്ടത്തിൻ്റെ നാൾവഴികളാണ് സിനിമയുടെ പ്രമേയം. നാല് മാസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം തുടങ്ങണം എന്ന വ്യവസ്ഥയിലാണ് ജോമോൻ രാജസേനന് സമ്മത കരാർ വ്യവസ്ഥ വച്ചിട്ടുള്ളത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ പേരിൽ തന്നെ സിനിമ നിർമിക്കുന്നത് ഇതാദ്യമായിട്ടാണ്.

Next Story

Popular Stories