Top

‘നിങ്ങളൊക്കെ ജനിക്കും മുൻപേ ഞാൻ ഇങ്ങനെയാ’; സ്വിമ്മിങ് സ്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് രാജിനി ചാണ്ടി

ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് സ്റ്റൈലായി കടന്നു വന്ന രാജിനി ചാണ്ടിയുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ചിന്തകൾ കൊണ്ടും സംസാരം കൊണ്ടും താനൊരു മുത്തശ്ശിയെ അല്ലെന്നും രാജിനി ചാണ്ടി ഫോട്ടോഷൂട്ടിനു മുൻപ് തന്നെ തെളിയിച്ചിരുന്നു. സ്റ്റൈലൻ മേക്കോവറിലൂടെയും കിടിലൻ ഫോട്ടോഷൂട്ടിലൂടെയുമാണ് രാജിനി ചാണ്ടി ഇപ്പോൾ മലയാളികളുടെ കെെയ്യടി നേടിയിരിക്കുന്നത് .എന്നാൽ കെെയ്യടികള്‍ക്കൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവും രാജിനി സോക്കറിൽ മീഡിയയിൽ നേരിട്ടിരുന്നു. എന്നാൽ അറുപതു വയസ്സിനു ശേഷമാണ് താൻ മോഡേൺ വസ്ത്രങ്ങൾ ധരിച്ചുത്തുടങ്ങിയതെന്നും വിദേശ രാജ്യങ്ങളിൽ ജീവിച്ച താൻ ഇത്തരം വസ്ത്രങ്ങൾ നേരത്തെ ധരിച്ചിരുന്നതായും രാജിനി പറയുന്നു.

12 Jan 2021 9:06 AM GMT
ഫിൽമി റിപ്പോർട്ടർ

‘നിങ്ങളൊക്കെ ജനിക്കും മുൻപേ ഞാൻ ഇങ്ങനെയാ’; സ്വിമ്മിങ് സ്യൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് രാജിനി ചാണ്ടി
X

ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് സ്റ്റൈലായി കടന്നു വന്ന രാജിനി ചാണ്ടിയുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ചിന്തകൾ കൊണ്ടും സംസാരം കൊണ്ടും താനൊരു മുത്തശ്ശിയെ അല്ലെന്നും രാജിനി ചാണ്ടി ഫോട്ടോഷൂട്ടിനു മുൻപ് തന്നെ തെളിയിച്ചിരുന്നു. സ്റ്റൈലൻ മേക്കോവറിലൂടെയും കിടിലൻ ഫോട്ടോഷൂട്ടിലൂടെയുമാണ് രാജിനി ചാണ്ടി ഇപ്പോൾ മലയാളികളുടെ കെെയ്യടി നേടിയിരിക്കുന്നത് .എന്നാൽ കെെയ്യടികള്‍ക്കൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവും രാജിനി സോഷ്യൽ മീഡിയയിൽ നേരിട്ടിരുന്നു. എന്നാൽ അറുപതു വയസ്സിനു ശേഷമാണ് താൻ മോഡേൺ വസ്ത്രങ്ങൾ ധരിച്ചുത്തുടങ്ങിയതെന്നും വിദേശ രാജ്യങ്ങളിൽ ജീവിച്ച താൻ ഇത്തരം വസ്ത്രങ്ങൾ നേരത്തെ ധരിച്ചിരുന്നതായും രാജിനി പറയുന്നു.

ഫോട്ടോഗ്രാഫർ ആതിര ജോയുമായുള്ള അഭിമുഖത്തിന്റെ വീഡിയോയിലാണ് സ്വിമ്മിങ് സ്യൂട്ട് ധരിച്ച ചെറുപ്പ കാലത്തെ ഫോട്ടോകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്നു ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഇല്ലാത്തതുകൊണ്ട് ഞാൻ ആരോടും പറഞ്ഞില്ല, ഇപ്പോൾ പറയാൻ അവസരം വന്നതുകൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ. ഈ നെഗറ്റിവ് കമന്റ് ഇടുന്നവർക്ക് ഞാൻ എങ്ങനെ ജീവിക്കണം എന്ന് പറയാൻ അധികാരമില്ല. നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. കുടുംബ ജീവിതത്തിലായാലും സാമൂഹ്യ ജീവിതത്തിലായാലും ഞാൻ സന്തോഷവതിയാണ്’.–രാജിനി ചാണ്ടി പറയുന്നു.

എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞു സ്വന്തം ജീവിതം നശിപ്പിക്കുന്നതെന്നു രാജിനി ചാണ്ടി ചോദിക്കുന്നുണ്ടു .എന്തെങ്കിലും അറിയാനുള്ളവർക്ക് ഒളിച്ചിരിക്കാതെ തന്നെ വിളിക്കാം. ചോദിക്കാം, അല്ലെങ്കിൽ നേരിട്ട് വന്നു കണ്ടു സംസാരിക്കാം.ജീവിതം തനിയ്ക്ക് ഇഷ്ടമുള്ളത് പോലെ ജീവിയ്ക്കാനാണ് താത്പര്യമെന്നും രാജിനി പറയുന്നു.

Next Story