Top

‘എന്നെ വിളിക്കുന്ന പേരൊക്കെ കേട്ടാൽ ഉണ്ടല്ലോ.. നിങ്ങൾ ഞെട്ടിപ്പോകും’; മേക്ക് ഓവർ വീഡിയോ പങ്കുവെച്ച് രാജിനി ചാണ്ടി

സോഷ്യൽ മീഡിയയിൽ കോളിളക്കം ഉണ്ടാക്കിയ നടി രജനി ചാണ്ടിയുടെ മേക്ക് ഓവർ ഫോട്ടോഷൂട്ടിന്റെ വീഡിയോ റിലീസ് ചെയ്തു. ഒരു മുത്തശ്ശി കഥ എന്ന പേരിലുള്ള സ്വന്തം യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണ ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി എന്ന 68 വയസ്സുകാരി സൂപ്പർ മോഡലായത്. മോഡേൺ വസ്ത്രങ്ങൾ ധരിച്ച്, പ്രായത്തിലെന്തിരിക്കുന്നു എന്ന് പറയാതെ പറഞ്ഞ ചിത്രങ്ങളുമായാണ് രാജിനി ചാണ്ടിയുടെ വരവ്. എങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിലെക്ക് എത്തിച്ചേർന്നത് എന്നതിനെക്കുറിച്ച് രജനി മേക്ക് ഓവർ വീഡിയോയിൽ പറയുന്നുണ്ട്.

8 Jan 2021 6:47 AM GMT
ഫിൽമി റിപ്പോർട്ടർ

‘എന്നെ വിളിക്കുന്ന പേരൊക്കെ കേട്ടാൽ ഉണ്ടല്ലോ.. നിങ്ങൾ ഞെട്ടിപ്പോകും’; മേക്ക് ഓവർ  വീഡിയോ പങ്കുവെച്ച് രാജിനി ചാണ്ടി
X

സോഷ്യൽ മീഡിയയിൽ കോളിളക്കം ഉണ്ടാക്കിയ നടി രാജിനി ചാണ്ടിയുടെ മേക്ക് ഓവർ ഫോട്ടോഷൂട്ടിന്റെ വീഡിയോ റിലീസ് ചെയ്തു. ഒരു മുത്തശ്ശി കഥ എന്ന പേരിലുള്ള സ്വന്തം യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണ ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി എന്ന 68 വയസ്സുകാരി സൂപ്പർ മോഡലായത്. മോഡേൺ വസ്ത്രങ്ങൾ ധരിച്ച്, പ്രായത്തിലെന്തിരിക്കുന്നു എന്ന് പറയാതെ പറഞ്ഞ ചിത്രങ്ങളുമായായിരുന്നു രാജിനി ചാണ്ടിയുടെ വരവ്. എങ്ങനെയാണ് ഈ ഫോട്ടോഷൂട്ടിലെക്ക് എത്തിച്ചേർന്നത് എന്നതിനെക്കുറിച്ച് രാജിനി മേക്ക് ഓവർ വീഡിയോയിൽ പറയുന്നുണ്ട്.

രാജിനിയുടെ വാക്കുകൾ
ഒരു പരസ്യത്തിന്റെ ഷൂട്ടിന് പോയപ്പോൾ ആണ് ആതിരയെ(ഫോട്ടോഗ്രാഫർ) പരിചയപ്പെടുന്നത്. അപ്പോൾ സ്വിമ്മിങ് സ്യൂട്ടിനെക്കുറിച്ച് ഒരു സംഭാഷണം ഉണ്ടായപ്പോൾ ഞാൻ റെഡി ആണോ എന്ന് ചോദിച്ചു. ആദ്യമൊക്കെ എനിയ്ക്കു മടിയുണ്ടായിരുന്നു. പിന്നീട് കുടുംബവുമായി ആതിര സംസാരിച്ച്‌ എല്ലാം ഓക്കേ ആക്കി. ഒരു മുത്തശ്ശി ഗദയിൽ എനിയ്ക്കു നല്ലതു പോലെ അഭിനയിക്കുവാൻ സാധിച്ചത് ഒരു തീം വർക് ഉള്ളതുകൊണ്ടാണ്. ആ സിനിമയ്ക്ക് ശേഷം എനിയ്ക്കു വന്നതെല്ലാം വില്ലത്തി കഥാപാത്രങ്ങൾ ആയിരുന്നു. എന്നാൽ ഈ ഫോട്ടോഷൂട്ടിലൂടെ മാറ്റങ്ങൾ സംഭവിച്ചു എന്ന് ഞാൻ പ്രതീക്ഷിയ്ക്കുന്നു. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ ഞാൻ പങ്കെടുത്തിരുന്നു. അതിൽ പങ്കെടുത്തപ്പോൾ ആളുകൾ എന്നെ വിളിക്കുന്ന ഓരോ പേരുകൾ കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും’

രാജിനി ചാണ്ടിയുടെ ഫോട്ടോഷൂട്ടിനെതിരെ സൈബർ ആങ്ങളമാരുടെ കടന്നാക്രമണം ഉണ്ടായിരുന്നു.
ഇതേക്കുറിച്ച് രാജിനി ചാണ്ടി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിട്ടുമുണ്ട്: “ഇതുവരെ ചത്തില്ലേ, പോയി ചത്തുകൂടെ തള്ളേ ഇങ്ങനെയൊക്കെയുള്ള കമന്റുകൾ പറഞ്ഞവരുണ്ട്. പക്ഷെ ഞാൻ എന്ത് ചെയ്യണം എന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ ഭർത്താവിനോ മക്കൾക്കോ ഇല്ലാത്ത വിഷമം മറ്റുള്ളവർക്കെന്തിനാണ്

Next Story