‘എന്റെ മേക്ക്ഓവർ ഫോട്ടോഷൂട്ടിന് നെഗറ്റിവ് കമന്റ്സ് കിട്ടാനുള്ള കാരണം ഇതാണ്’;രാജിനി ചാണ്ടി

ഒരു മുത്തശ്ശി ഗദ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് സ്റ്റൈലായി കടന്നു വന്ന രാജിനി ചാണ്ടിയുടെ ഫോട്ടോ ഷൂട്ട് സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ചിന്തകൾ കൊണ്ടും സംസാരം കൊണ്ടും താനൊരു മുത്തശ്ശിയെ അല്ലെന്നും രാജിനി ചാണ്ടി ഫോട്ടോഷൂട്ടിനു മുൻപ് തന്നെ തെളിയിച്ചിരുന്നു. സ്റ്റൈലൻ മേക്കോവറിലൂടെയും കിടിലൻ ഫോട്ടോഷൂട്ടിലൂടെയുമാണ് രാജിനി ചാണ്ടി ഇപ്പോൾ മലയാളികളുടെ കെെയ്യടി നേടിയിരിക്കുകയാണ്. എന്നാൽ കെെയ്യടികള്‍ക്കൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപവും രാജിനി സോക്കറിൽ മീഡിയയിൽ നേരിട്ടിരുന്നു. വൈറലാക്കിയ ഫോട്ടോഷൂട്ടിനെക്കുറിച്ചും നേരിടേണ്ടി വന്ന വിമർശനങ്ങളെക്കുറിച്ചും റിപ്പോർട്ടർ ലൈവുമായി രജനി ചാണ്ടി പങ്കുവെച്ചു.

രാജനി ചാണ്ടിയുടെ വാക്കുകൾ

മോഹൻലാലും മമ്മൂട്ടിയുമൊക്കെ സെലിബ്രിറ്റികൾ ആയതുക്കൊണ്ടാണ് അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അംഗീകരിക്കപ്പെടുന്നത്. പിന്നെ മിക്ക സിനിമകളിലും സ്ത്രീകളെ ഇടിച്ചുതാഴ്ത്തുന്ന സംഭാഷങ്ങളായിരുന്നല്ലോ ഉണ്ടായിരുന്നത്. അത് സമൂഹത്തിലും നിഴലിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എന്റെ ഫോട്ടോഷൂട് ഉൾക്കൊള്ളുവാൻ പലർക്കും ബുദ്ധിമുട്ടു ആയിരുന്നു. എന്നെക്കുറിച്ചുള്ള വിമർശങ്ങൾ എന്റെ കുടുംബത്തെ ബാധിക്കാറില്ല. എന്റെ ഭർത്തവിനെക്കുറിച്ചുപ്പോലും മോശം കമന്റ്സ് വന്നിരുന്നു. എന്നാൽ അദ്ദേഹം അതൊന്നനും ഗൗനിച്ചില്ല.

പ്രായമായാലും ഇല്ലെങ്കിലും നമ്മൾ ഒരുങ്ങുന്നത് ആരെയും കാണിക്കുന്നതിന് വേണ്ടിയല്ല. അത് നമുക്ക് വേണ്ടിത്തന്നെയാണ് . മാറ്റുമുള്ളവരെ പേടിച്ച് അടക്കിപ്പിടിച്ച്‌ ജീവിക്കുവാൻ എനിയ്ക്കു സാധിക്കില്ല. സ്ത്രീകളാണ് എന്നെ കൂടുതലും തെറി വിളിക്കുന്നത്. ലോകവുമായി അധികം പരിചയമില്ലാത്തതുക്കൊണ്ടാണ് ഇടുങ്ങിയ രീതിയിൽ ഉള്ള ചിന്തകൾ ഉണ്ടാകുന്നത് . കുടുംബത്തിനുള്ളിൽ തന്നെ ആൺ പേന വ്യത്യാസങ്ങൾ പ്രകടമാണ്.

മോശമായ കമന്റ്സ് ഇടുന്നവരുടെ ഫേസ്ബുക് പേജിജിലൂടെ ഞാൻ മെസ്സേജ് ചെയ്യും. ജീവിതം എത്രയോ മനോഹരമാണെന്നു എന്നെക്കൊണ്ട് കഴിയുന്നത് പോലെയൊക്കെ ഞാൻ അവരെ ബോധ്യപ്പെടുത്തും. ‘പോയി ചത്തൂടെ തള്ളെ’ ,’പിള്ളേരെ നോക്കി വീട്ടിൽ ഇരുന്നോടെ’ എന്നൊക്കെ ആളുകൾ പറയാറുണ്ട്, അങ്ങനെ പറയുന്നവരോടൊക്കെ എനിയ്ക്കു സഹതാപമേ ഉള്ളൂ.

Latest News