Top

രാജന്‍ പല്ലനും പികെ ഷാജനും; തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ

യുഡിഎഫ് ശക്തി കേന്ദ്രമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു ഭരണം. ബിജെപിയുമായി ചേര്‍ന്നാല്‍ എല്‍ഡിഎഫിനെ താഴെയിറക്കാമായിരുന്നുവെങ്കിലും യുഡിഎഫ് അതിന് തുനിഞ്ഞിരുന്നില്ല. ഇക്കുറി കോര്‍പ്പറേഷന്‍ നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമമെങ്കില്‍ തിരിച്ചു പിടിക്കാനാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം. സീറ്റുകള്‍ കൂടുതല്‍ നേടണമെന്ന വാശിയിലാണ് ബിജെപി. മറ്റ് കോര്‍പ്പറേഷനുകളില്‍ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥികളെ ഇരു മുന്നണികളും ഏറെ കുറെ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. യുഡിഎഫിന് വേണ്ടി മുന്‍ മേയറും ഇപ്പോള്‍ പ്രതിപക്ഷ നേതാവും […]

8 Nov 2020 4:40 AM GMT

രാജന്‍ പല്ലനും പികെ ഷാജനും; തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ തെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ
X

യുഡിഎഫ് ശക്തി കേന്ദ്രമായാണ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അറിയപ്പെടുന്നതെങ്കിലും കഴിഞ്ഞ തവണ എല്‍ഡിഎഫിനായിരുന്നു ഭരണം. ബിജെപിയുമായി ചേര്‍ന്നാല്‍ എല്‍ഡിഎഫിനെ താഴെയിറക്കാമായിരുന്നുവെങ്കിലും യുഡിഎഫ് അതിന് തുനിഞ്ഞിരുന്നില്ല. ഇക്കുറി കോര്‍പ്പറേഷന്‍ നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമമെങ്കില്‍ തിരിച്ചു പിടിക്കാനാണ് യുഡിഎഫിന്റെ പ്രവര്‍ത്തനം. സീറ്റുകള്‍ കൂടുതല്‍ നേടണമെന്ന വാശിയിലാണ് ബിജെപി.

മറ്റ് കോര്‍പ്പറേഷനുകളില്‍ നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പേ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥികളെ ഇരു മുന്നണികളും ഏറെ കുറെ നിശ്ചയിച്ചു കഴിഞ്ഞിരുന്നു. യുഡിഎഫിന് വേണ്ടി മുന്‍ മേയറും ഇപ്പോള്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാജന്‍ പല്ലനെയാണ് ആലോചിക്കുന്നത്.

സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ദേശീയ സമിതി അംഗവുമായ പികെ ഷാജനാണ് മുന്‍ഗണന നല്‍കുന്നത്. നിലവില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവും സിപിഐഎം ജില്ലാ കമ്മറ്റി അംഗവുമായ വര്‍ഗീസ് കണ്ടംകുളത്തിയും ഡിവൈഎഫ്‌ഐ നേതാവ് അനൂപ് ഡേവിസ് കാഡയും സിപിഐഎം പട്ടികയിലുണ്ട്.

ഭരണം ലഭിച്ചാല്‍ ആദ്യ പകുതി എ ഗ്രൂപ്പിനും രണ്ടാം പകുതി ഐ ഗ്രൂപ്പിനും നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. ആദ്യ പകുതിയില്‍ എ ഗ്രൂപ്പിന്റെ രാജന്‍ പല്ലന്‍ മേയറാവും. രണ്ടാം പകുതിയില്‍ കെപിസിസി സെക്രട്ടറിയും ഇപ്പോള്‍ കൗണ്‍സിലറുമായ എ പ്രസാദോ ഫ്രാന്‍സിസ് ചാലിശേരിയോ മേയറാവും. എ ഗ്രൂപ്പ് കെപിസിസി സെക്രട്ടറിയും നിലവില്‍ കൗണ്‍സിലറുമായ ജോണ്‍ ഡാനിയലിന്റെ പേരും പരിഗണിക്കുന്നുണ്ട്. എ ഗ്രൂപ്പിന്റെ ആദ്യ പകുതി പകുത്തായിരിക്കും ഇത് നടപ്പിലാക്കുക.

Next Story