Top

‘വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട, നിയമനടപടികളുമായി മുന്നോട്ട്’; ബോബിയുടെ നല്ല മനസിന് നന്ദിയെന്നും രാജന്റെ മക്കള്‍

ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍. ”വസന്തയുടേതെന്ന് പറയുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജരേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തിയതാണ്. വസന്തയുടെ കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല. ഈ ഭൂമി വില്‍ക്കാനും അധികാരമില്ല. അതുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട.” നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ബോബിയുടെ നല്ല മനസിന് നന്ദിയുണ്ടെന്നും രാജന്റെ മക്കള്‍ പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ബോബി ചെമ്മണ്ണൂര്‍ വസന്തയുടെ […]

2 Jan 2021 6:46 AM GMT

‘വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട, നിയമനടപടികളുമായി മുന്നോട്ട്’; ബോബിയുടെ നല്ല മനസിന് നന്ദിയെന്നും രാജന്റെ മക്കള്‍
X

ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങിയ ഭൂമി വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ കുടിയൊഴിപ്പിക്കുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച രാജന്റെ മക്കള്‍. ”വസന്തയുടേതെന്ന് പറയുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയാണ്. വ്യാജരേഖയിലൂടെ വസന്ത ഭൂമി കൈവശപ്പെടുത്തിയതാണ്. വസന്തയുടെ കൈവശം ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയില്ല. ഈ ഭൂമി വില്‍ക്കാനും അധികാരമില്ല. അതുകൊണ്ട് ബോബി ചെമ്മണ്ണൂര്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട.” നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ബോബിയുടെ നല്ല മനസിന് നന്ദിയുണ്ടെന്നും രാജന്റെ മക്കള്‍ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് ബോബി ചെമ്മണ്ണൂര്‍ വസന്തയുടെ കൈയില്‍ നിന്ന് ഭൂമി വാങ്ങിയ വിവരം അദ്ദേഹത്തിന്റെ ജനറല്‍ മാനേജര്‍ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ബോബിയുടെ വാക്കുകള്‍: ‘തിരുവനന്തപുരത്തെ ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അംഗങ്ങള്‍ എന്നെ വിളിച്ച്, രാജന്റെ മക്കളെ ആ ഭൂമി വാങ്ങാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ഞാന്‍ ഇന്നലെ തിരുവനന്തപുരത്തെത്തി സ്ഥലത്തിന്റെ ഉടമയായ വസന്തയെ പോയി കണ്ട്, രേഖകളെല്ലാം തയാറാക്കി അവര്‍ പറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി. കുട്ടികളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത ഭൂമിയുടെ രേഖകള്‍ ഉടന്‍ അവര്‍ക്ക് കൈമാറും. എന്നിട്ട് അവരെ ശോഭ സിറ്റിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അവരുടെ വീട് പണി പൂര്‍ത്തിയായ ശേഷം അവരെ അവിടെ തിരികെയെത്തിക്കും.’

Next Story

Popular Stories