Top

കൈകാലുകളില്‍ പ്ലാസ്റ്ററിട്ട് ജയിലില്‍; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത രാജന്‍ ചിറ്റിലപ്പിള്ളി അതീവ ഗുരുതരാവസ്ഥയില്‍

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തൃശൂരില്‍ നിന്നും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത രാജന്‍ ചിറ്റിലപ്പിള്ളിയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന രാജനെ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പരിക്കുകളോടെ മഞ്ചേരി കോടതി അഞ്ചു ദിവസത്തേക്ക് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ചികിത്സ തുടരാതെ ഗുരുതരമായ ആരോഗ്യസ്ഥിതിയോടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കൈകാലുകള്‍ പ്ലാസ്റ്ററിട്ട നിലയിലാണ് ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. […]

14 Dec 2020 9:56 AM GMT

കൈകാലുകളില്‍ പ്ലാസ്റ്ററിട്ട് ജയിലില്‍; മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത രാജന്‍ ചിറ്റിലപ്പിള്ളി  അതീവ ഗുരുതരാവസ്ഥയില്‍
X

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തൃശൂരില്‍ നിന്നും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്ത രാജന്‍ ചിറ്റിലപ്പിള്ളിയുടെ ആരോഗ്യ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലായിരുന്ന രാജനെ ആശുപത്രിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പരിക്കുകളോടെ മഞ്ചേരി കോടതി അഞ്ചു ദിവസത്തേക്ക് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ ചികിത്സ തുടരാതെ ഗുരുതരമായ ആരോഗ്യസ്ഥിതിയോടെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. കൈകാലുകള്‍ പ്ലാസ്റ്ററിട്ട നിലയിലാണ് ജയിലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

പൊതുവെ അതിസുരക്ഷാ ജയിലില്‍ ശാരീരിക അവശതകളും രോഗങ്ങളുമുള്ള ആളുകളെ താഴെ നിലയില്‍ താമസിപ്പിക്കുന്നതാണ് പതിവ്. എന്നാല്‍ മുകള്‍ നിലയിലാണ് രാജനെ താമസിപ്പിച്ചിരിക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കളെ പോലും രാജനെ കാണാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തില്‍ ഇടപെടണമെന്നും രാജന് നിയമ സഹായം ലഭിക്കാനും രംഗത്തിറങ്ങണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്രത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അതേ നയം തന്നെയാണ് രാഷ്ട്രീയ തടവുകാരോട് പിണറായി പോലീസിനും പുലര്‍ത്തുന്നത് എന്ന് ജനകീയ മനുഷ്യാകവാശ പ്രസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു. രാജന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാംപയിന്‍ നടക്കുന്നുണ്ട്.

ഡിസംബര്‍ എട്ടിനാണ് സിപിഐ ( മാവോയിസ്റ്റ് നേതാവ്) രാജന്‍ ചിറ്റില പള്ളിയെ അറസ്റ്റ് ചെയ്തത്. സിപിഐഎംഎല്‍ ( നക്‌സല്‍ബാരി) സംസ്ഥാന സെക്രട്ടറിയായിരുന്ന രാജന്‍ ചിറ്റിലപള്ളി 2014 ലെ ലയനത്തോടെ സിപിഐ (മാവോയിസ്റ്റ്) സോണല്‍ കമ്മിറ്റി അംഗമായാണ് പ്രവര്‍ത്തിക്കുന്നത്. 15 വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

Next Story