Top

‘എന്തിനാണ് അവരെ തടയുന്നത്?, മാധ്യമങ്ങള്‍ എന്ത് കൊണ്ട് യുപി സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നില്ല’; രാഹുല്‍ ഗാന്ധിയെ തടഞ്ഞതില്‍ രാജ് താക്കറേ

മുംബൈ: ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട യുവതിയുടെ കുടുംബം സന്ദര്‍ശിക്കാന്‍ പോവുന്നവരെ യുപി സര്‍ക്കാര്‍ എന്തിനാണ് തടയുന്നതെന്ന് എംഎന്‍എസ് അദ്ധ്യക്ഷന്‍ രാജ് താക്കറേ. ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്. മാധ്യമങ്ങള്‍ എന്ത് കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുള്ള വഴിമധ്യേയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധി നിലത്തേക്ക് വീണു. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് […]

2 Oct 2020 1:17 AM GMT

‘എന്തിനാണ് അവരെ തടയുന്നത്?, മാധ്യമങ്ങള്‍ എന്ത് കൊണ്ട് യുപി സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നില്ല’; രാഹുല്‍ ഗാന്ധിയെ തടഞ്ഞതില്‍ രാജ് താക്കറേ
X

മുംബൈ: ഹത്രാസില്‍ ബലാത്സംഗത്തിനിരയായി കൊലപ്പെട്ട യുവതിയുടെ കുടുംബം സന്ദര്‍ശിക്കാന്‍ പോവുന്നവരെ യുപി സര്‍ക്കാര്‍ എന്തിനാണ് തടയുന്നതെന്ന് എംഎന്‍എസ് അദ്ധ്യക്ഷന്‍ രാജ് താക്കറേ. ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്. മാധ്യമങ്ങള്‍ എന്ത് കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനുള്ള വഴിമധ്യേയാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ബലപ്രയോഗത്തിനിടെ രാഹുല്‍ ഗാന്ധി നിലത്തേക്ക് വീണു. ഇതോടെ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

ഭയം കൊണ്ടാണ് ഹാസ്രത് യുവതിയുടെ കുടുംബത്തെ കാണാന്‍ തങ്ങളെ യോഗി സര്‍ക്കാര്‍ അനുവദിക്കാത്തതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ദു:ഖത്തിന്റെ സമയത്ത് സ്നേഹിതരെ ഒറ്റയ്ക്ക് ആക്കരുതെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. യുപിയിലെ ജംഗിള്‍രാജ് ദു:ഖാര്‍ത്തരായ കുടുംബത്തെ സന്ദര്‍ശിക്കുന്നതുപോലും ഭയപ്പെടുകയാണ്. മുഖ്യമന്ത്രീ അത്രയ്ക്കങ്ങ് ഭയക്കേണ്ട കാര്യമില്ല എന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

Next Story