Top

നീലച്ചിത്രനിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യമില്ല

നീലച്ചിത്രനിര്‍മ്മാണകേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നീലച്ചിത്രനിര്‍മ്മാണകേസില്‍ അറസ്റ്റിലായ നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കും സഹായി റയാന്‍ തോര്‍പ്പിനും കോടതി ജാമ്യം നിഷേധിച്ചു. കുന്ദ്രയുടെ കസ്റ്റഡി കാലാവധി കോടതി രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഒരാഴ്ച്ചക്കിടെ ഇതുമൂന്നാംതവണയാണ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിവെക്കുന്നത്. കമ്പനിയിലെ നാലു ജീവനക്കാര്‍ കേസില്‍ സാക്ഷികളായി മാറിയത് കുന്ദ്രയ്ക്ക് തിരിച്ചടിയായി. മുംബൈ ഹൈക്കോടതിയും നേരത്തെ കുന്ദ്രയുടെ ജാമ്യ ഹര്‍ജി പിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു. കഴിഞ്ഞയാഴ്ച്ചയാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തില്‍ […]

28 July 2021 4:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നീലച്ചിത്രനിര്‍മ്മാണത്തില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യമില്ല
X

നീലച്ചിത്രനിര്‍മ്മാണകേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി. നീലച്ചിത്രനിര്‍മ്മാണകേസില്‍ അറസ്റ്റിലായ നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയ്ക്കും സഹായി റയാന്‍ തോര്‍പ്പിനും കോടതി ജാമ്യം നിഷേധിച്ചു. കുന്ദ്രയുടെ കസ്റ്റഡി കാലാവധി കോടതി രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. ഒരാഴ്ച്ചക്കിടെ ഇതുമൂന്നാംതവണയാണ് കുന്ദ്രയുടെ കസ്റ്റഡി കാലാവധി നീട്ടിവെക്കുന്നത്.

കമ്പനിയിലെ നാലു ജീവനക്കാര്‍ കേസില്‍ സാക്ഷികളായി മാറിയത് കുന്ദ്രയ്ക്ക് തിരിച്ചടിയായി. മുംബൈ ഹൈക്കോടതിയും നേരത്തെ കുന്ദ്രയുടെ ജാമ്യ ഹര്‍ജി പിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.

കഴിഞ്ഞയാഴ്ച്ചയാണ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തില്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് അടുത്ത ദിവസം തന്നെ സഹായി റയാന്‍ തോര്‍പ്പും ഇതുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായി. കുന്ദ്രയുടെ കമ്പനി നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച് ഹോട്ട് ആപ്പുകള്‍ വഴി പ്രദര്‍ശിപ്പിക്കുന്നതായി അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ബോളിവുഡ് സിനിമാ മോഹവുമായി

മുംബൈയിലെത്തുന്ന യുവതി യുവാക്കളെയാണ് കുന്ദ്ര ഇരകളാക്കിയിരുന്നത്. കുന്ദ്രയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചതായി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Next Story