വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു; കാസർഗോഡും കണ്ണൂരും യെല്ലോ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്നലെ രാത്രി ഉത്തരകേരളത്തിൽ ഇന്ന് വ്യാപകമായി മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനതൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലവർഷം ദുർബലമായി തുടരുന്നതിനിടെയാണ് വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നത്. മഴമുന്നറിയിപ്പുള്ള കോഴിക്കോട്ടും മലപ്പുറത്തും ഇന്നലെ രാത്രിമുതൽ കനത്ത മഴയാണ്. അടുത്ത ദിവസങ്ങളിൽ മഴകനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം നൽകുന്നത്. നാളെ പാലക്കാടും വയനാടും ഒഴികെയുള്ള […]
12 Jun 2021 1:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്നലെ രാത്രി ഉത്തരകേരളത്തിൽ ഇന്ന് വ്യാപകമായി മഴ ലഭിച്ചു. വടക്കൻ കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യബന്ധനതൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാലവർഷം ദുർബലമായി തുടരുന്നതിനിടെയാണ് വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നത്. മഴമുന്നറിയിപ്പുള്ള കോഴിക്കോട്ടും മലപ്പുറത്തും ഇന്നലെ രാത്രിമുതൽ കനത്ത മഴയാണ്. അടുത്ത ദിവസങ്ങളിൽ മഴകനക്കുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ നീരക്ഷണ കേന്ദ്രം നൽകുന്നത്. നാളെ പാലക്കാടും വയനാടും ഒഴികെയുള്ള സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മഴമുന്നറിയിപ്പ നൽകി. ചൊവ്വാഴ്ച ഇടുക്കി, കോഴിക്കോട് കണ്ണൂർ ജില്ലകളിൽ കനത്തമഴക്കുള്ള ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.
40 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്. തെക്കൻ തമിഴ്നാട് തീരത്ത് കൊളച്ചൽ മുതൽ ധനുഷ്‌കോടി വരെയുള്ള തീരപ്രദേശത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നാളെ മുതൽ ചൊവ്വാഴ്ചവരെ മൽസ്യ ബന്ധനത്തിന് പോകുന്നതിനും വിലക്കേർപ്പെടുത്തി.
അപകട മേഖലയിൽ നിന്നും മാറി താമസിക്കണമെന്നും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾക്കും ഈ ദിവസങ്ങളിൽ അനുമതിയുണ്ടാകില്ല.
- TAGS:
- Mansoon
- RAIN
- RAIN ALERT