സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെ യാസ് ചുഴലിക്കാറ്റായി മാറുന്നതോടെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് സൂചനകൾ.
22 May 2021 10:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മുൻകരുതൽ നടപടിക്രമങ്ങളുടെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കെ ഭീഷണികൾ നേരിടുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെ യാസ് ചുഴലിക്കാറ്റായി മാറുന്നതോടെ സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കുമെന്നാണ് സൂചനകൾ. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, കൊട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ചുഴലിക്കാറ്റ് കേരളത്തിൽ വലിയ ആശങ്ക സൃഷ്ടിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ കാറ്റ് ദുരന്തം വിതയ്ക്കാനാണ് സാധ്യത. ഇവിടെങ്ങളിൽ കൂടുതൽ ദുരന്തനിവാരണ സേനയെ വിന്യസിച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് സർക്കാർ തീരുമാനം.
- TAGS:
- KERALA RAIN
- Mansoon
- RAIN ALERT