കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയായതിനാല്‍ ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ട് തുടരും. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഏപ്രില്‍ 17 വരെ 30-40 കി മീ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പുകള്‍ പൊതുജനം കര്‍ശനമായി പാലിക്കണം. […]
15 April 2021 7:50 AM GMT
ഫിൽമി റിപ്പോർട്ടർ

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലയായതിനാല്‍ ഇടുക്കിയില്‍ നാളെയും യെല്ലോ അലര്‍ട്ട് തുടരും. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഏപ്രില്‍ 17 വരെ 30-40 കി മീ വരെ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അടിയന്തര സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പുകള്‍ പൊതുജനം കര്‍ശനമായി പാലിക്കണം. മലയോര മേഖലകളിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മഴ ആശങ്കയുണ്ടാക്കില്ലെന്നാണ് നിഗമനം. മഴ തുടരുകയാണെങ്കില്‍ തയ്യാറെടുപ്പുകള്‍ ശക്തമാക്കാനാവും അധികൃതര്‍ ശ്രമിക്കുക.
- TAGS:
- RAIN
- RAIN ALERT
- Yellow alert