Top

ഇന്ത്യയുടെ സൂപ്പര്‍ഹീറോ; മയൂരിന് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വേ

റെയ്ല്‍വേ ട്രാക്കില്‍ വീണ കുട്ടിയെ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷിച്ച മയൂരിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്തത്. ഇപ്പോഴിതാ അദ്ദേഹം ചെയ്ത പ്രവൃത്തിക്ക് തക്കതായ ആദരവ് നല്‍കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തീരുമാനിച്ചിരിക്കുകയാണ്. റെയില്‍വേ ജീവനക്കാരനായ മയൂര്‍ ഷെല്‍ക്കെയ്ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് എഴുതിയ കത്തില്‍ പ്രിന്‍സിപ്പില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് റെയില്‍ വേ ബോര്‍ഡാണ് ഇക്കാര്യം അറയിച്ചത്. മയൂരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. […]

20 April 2021 11:35 PM GMT

ഇന്ത്യയുടെ സൂപ്പര്‍ഹീറോ; മയൂരിന് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വേ
X

റെയ്ല്‍വേ ട്രാക്കില്‍ വീണ കുട്ടിയെ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷിച്ച മയൂരിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്തത്. ഇപ്പോഴിതാ അദ്ദേഹം ചെയ്ത പ്രവൃത്തിക്ക് തക്കതായ ആദരവ് നല്‍കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ തീരുമാനിച്ചിരിക്കുകയാണ്. റെയില്‍വേ ജീവനക്കാരനായ മയൂര്‍ ഷെല്‍ക്കെയ്ക്ക് 50,000 രൂപ പാരിതോഷികം നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് എഴുതിയ കത്തില്‍ പ്രിന്‍സിപ്പില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് റെയില്‍ വേ ബോര്‍ഡാണ് ഇക്കാര്യം അറയിച്ചത്. മയൂരിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

മുംബൈയിലെ വങ്കാനി റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. കാഴ്ച്ച ശക്തി കുറഞ്ഞ അമ്മക്കൊപ്പം സ്‌റ്റേഷനിലൂടെ നടന്ന് പോവുകയായിരുന്ന കുട്ടി പെട്ടന്ന് ട്രാക്കിലേക്ക് വീഴുകയായിരുന്നു. അപ്പോഴേക്കും ട്രെയിനും അതേ ട്രാക്കിലൂടെ പാഞ്ഞെത്തി. ഇത് കണ്ട ട്രാക്കിലൂടെ ജീവനക്കാരനായ മയൂര്‍ ഓടിയെത്തി തലനാരിഴക്കാണ് കുഞ്ഞിനെ രക്ഷിച്ചത്. ട്രെയിന്‍ വരുന്നതിന് നിമിഷങ്ങള്‍ക്കകം തന്നെ മയൂര്‍ കുഞ്ഞിനെ പ്ലാറ്റ്‌ഫോമിലേക്ക് കയറ്റുകയായിരുന്നു.

തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായി. റെയില്‍വേ മന്ത്രിയും വീഡിയോ പങ്കുവെച്ചിരുന്നു. ‘ഞാന്‍ കുട്ടിയെ രക്ഷിക്കാന്‍ ഓടുമ്പോഴും എന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന ഭയം എന്നിലുണ്ടായിരുന്നു. പക്ഷെ എനിക്ക് അപ്പോഴും അവനെ രക്ഷിക്കണം എന്ന് തന്നെയാണ് തോന്നിയത്. ആ കുഞ്ഞിന്റെ അമ്മക്ക് കാഴ്ച്ചയില്ലായിരുന്നു. അതുകൊണ്ടാണ് അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാതിരുന്നത്’ എന്നാണ് മയൂര്‍ സംഭവത്തെ കുറിച്ച് പറഞ്ഞത്.

Popular Stories

    Next Story