കിറ്റെക്സില്‍ വീണ്ടും പരിശോധന; നടപടി പിടി തോമസിന്റെ പരാതിയില്‍
കിഴക്കമ്പലത്തെ കിറ്റെക്സില്‍ വീണ്ടും ഉദ്യോഗസ്ഥരുടെ പരിശോധന. ഭൂഗര്‍ഭജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ 11 ന് പരിശോധന നടത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ പിടി തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇത് പന്ത്രണ്ടാം തവണയാണ് കിറ്റെക്സില്‍ പരിശോധന നടക്കുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുണ്ടാവുകയില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ല് വിലയാണുള്ളതെന്ന് പരിശോധനയ്ക്ക് പിന്നാലെ കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു. വ്യവസായ ശാലകളില്‍ ഇനി മുതല്‍ മിന്നല്‍ പരിശോധനയുണ്ടാവുകയില്ലെന്ന് […]
27 July 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിഴക്കമ്പലത്തെ കിറ്റെക്സില്‍ വീണ്ടും ഉദ്യോഗസ്ഥരുടെ പരിശോധന. ഭൂഗര്‍ഭജല അതോറിറ്റിയിലെ നാല് ഉദ്യോഗസ്ഥരാണ് ഇന്ന് രാവിലെ 11 ന് പരിശോധന നടത്തിയത്. ജില്ലാ വികസന സമിതി യോഗത്തില്‍ പിടി തോമസ് എംഎല്‍എ ഉന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ഇത് പന്ത്രണ്ടാം തവണയാണ് കിറ്റെക്സില്‍ പരിശോധന നടക്കുന്നത്. വ്യവസായ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനയുണ്ടാവുകയില്ല എന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ല് വിലയാണുള്ളതെന്ന് പരിശോധനയ്ക്ക് പിന്നാലെ കിറ്റെക്സ് എംഡി സാബു ജേക്കബ് പ്രതികരിച്ചു.
വ്യവസായ ശാലകളില്‍ ഇനി മുതല്‍ മിന്നല്‍ പരിശോധനയുണ്ടാവുകയില്ലെന്ന് രണ്ടാഴ്ച മുന്‍പ് വ്യവസായ മന്ത്രി പ്രഖ്യാപി ച്ചിരുന്നു. സംസ്ഥാന തലത്തില്‍ ഒരു ഉന്നത ഉദ്യോഗസ്ഥ സംഘം വ്യത്യസ്ത വകുപ്പുകളുടെ പരിശോധന ഏകജാലകത്തിലൂടെ ഏകോപിപ്പിക്കുമെന്നുമായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ സംസ്ഥാന ജല വിഭവ വകുപ്പിന്റെ കീഴിലുള്ള ഭൂഗര്‍ഭ ജല അതോറിറ്റിയാണ് കിറ്റെക്സില്‍ മിന്നല്‍ പരിശോധന നടത്തിയത്. സര്‍ക്കാരും മന്ത്രിമാരും എന്തെല്ലാം വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും ഇതൊന്നും നടപ്പിലാകുകയില്ല എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ പരിശോധനയെന്ന് സാബു ജേക്കബ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നേരത്തെ ഒരു മാസത്തിനുള്ളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ 11 പരിശോധനകളാണ് കിറ്റെക്സില്‍ നടത്തിയത്. തുടര്‍ന്നാണ് നിരന്തര പരിശോധന നടത്തി ഉപദ്രവിക്കുന്നെന്ന്് ആരോപിച്ച് കേരളത്തില്‍ ഉദ്ദേശിച്ചിരുന്ന 3500 കോടിയുടെ നിക്ഷേപ പദ്ധതി കിറ്റെക്സ് ഉപേക്ഷിച്ചത്. ഇത് സംസ്ഥാനത്ത് വലിയ വിവാദമായിരുന്നു ഉണ്ടാക്കിയത്. പിന്നാലെ തെലങ്കാന, മധ്യപ്രദേശ്, ആന്ധ്ര, കര്‍ണാടക, തമിഴനാട് ഉള്‍പ്പടെ സംസ്ഥാനങ്ങളില്‍ നിന്നും കിറ്റെക്സിനു ക്ഷണം ലഭിച്ചിരുന്നു. ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളും കിറ്റെക്സിനെ സമീപിച്ചിട്ടുണ്ട്.
- TAGS:
- Kitex company
- Sabu Jacob