Top

‘റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് വരുന്നത്, റിപബ്ലിക്ക് നിങ്ങളുടേതാണ്’: രാഹുല്‍ ഗാന്ധി

വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് രാജ്യത്തെ ഓരോ പൗരന്മാരുമാണെന്നും റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് വരുന്നത്, റിപബ്ലിക് നിങ്ങളുടേതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ‘ രാജ്യത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുമാണ്. അതൊരു സത്യാഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തരം വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകരാണെങ്കിലും നാണ്യപെരുപ്പം മൂലം കഷ്ടപ്പെടുന്ന വീട്ടമ്മമാരാണെങ്കിലും അവരാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത്.റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് […]

26 Jan 2021 2:38 AM GMT

‘റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് വരുന്നത്, റിപബ്ലിക്ക് നിങ്ങളുടേതാണ്’: രാഹുല്‍ ഗാന്ധി
X

വിവാദ കാര്‍ഷിക നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത് രാജ്യത്തെ ഓരോ പൗരന്മാരുമാണെന്നും റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് വരുന്നത്, റിപബ്ലിക് നിങ്ങളുടേതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

‘ രാജ്യത്തെ വിധി നിര്‍ണ്ണയിക്കുന്നത് ഇവിടുത്തെ ഓരോ പൗരന്മാരുമാണ്. അതൊരു സത്യാഗ്രഹിയാണെങ്കിലും കര്‍ഷകനാണെങ്കിലും തൊഴിലാളിയാണെങ്കിലും ചെറുകിട, ഇടത്തരം വ്യാപാരികളാണെങ്കിലും തൊഴിലന്വേഷകരാണെങ്കിലും നാണ്യപെരുപ്പം മൂലം കഷ്ടപ്പെടുന്ന വീട്ടമ്മമാരാണെങ്കിലും അവരാണ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നത്.
റിപബ്ലിക്ക് നിങ്ങളില്‍ നിന്നാണ് വരുന്നത്. റിപബ്ലിക്ക് നിങ്ങളുടേതാണ്.’ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘ജയ് ജവാന്‍ ജയ് കിസാന്‍’ എന്നാണ് പ്രിയങ്കാഗാന്ധി വാദ്ര റിപബ്ലിക് ദിനത്തില്‍ ട്വിറ്ററില്‍ കുറിച്ചത്.

രാജ്യതലസ്ഥാനത്ത് കര്‍ഷകരുതെ ട്രാക്ടര്‍ റാലി പുരോഗമിക്കുകയാണ്. പലയിടത്തും കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. നേരത്തെ റിപബ്ലിക് ദിന പരേഡിന് ശേഷമായിരുന്നു ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കിയത്. എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് കര്‍ഷകര്‍ 8 മണിക്ക് സംഘമായി എത്തുകയായിരുന്നു. സിംഘു, തിക്രി അതിര്‍ത്തികളിലൂടെയാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിച്ചത്. കര്‍ഷകര്‍ക്കെതിരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും കര്‍ഷകരും പൊലീസും തമ്മില്‍ വടികൊണ്ട് ഏറ്റുമുട്ടുന്ന സാഹചര്യവുമുണ്ടായി.

Next Story