Top

കൊവിഡ് നഷ്ടപരിഹാരം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം നഷ്ടപരിഹാരം വിസമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജീവന് വില പറയുക അസാധ്യമായ കാര്യമാണ്. എന്നാല്‍ നഷ്ടപരിഹാരതുക നല്കുന്നത് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ചെറിയ സഹായമായി തീരും. പക്ഷേ മോദി സര്‍ക്കാര്‍ അക്കാര്യം പോലും ചെയ്യാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ആരോപിച്ചു. കൊവിഡ് […]

21 Jun 2021 4:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് നഷ്ടപരിഹാരം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍
X

കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം നഷ്ടപരിഹാരം വിസമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ജീവന് വില പറയുക അസാധ്യമായ കാര്യമാണ്. എന്നാല്‍ നഷ്ടപരിഹാരതുക നല്കുന്നത് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ചെറിയ സഹായമായി തീരും. പക്ഷേ മോദി സര്‍ക്കാര്‍ അക്കാര്യം പോലും ചെയ്യാന്‍ തയ്യാറല്ലെന്ന് രാഹുല്‍ ആരോപിച്ചു. കൊവിഡ് മഹാമാരിയില്‍ ചികില്‍സയുടെ അഭാവമായിരുന്നു രാജ്യം ആദ്യം നേരിട്ട വെല്ലുവിളി. പിന്നീട് സര്‍ക്കാര്‍ തെറ്റായ കണക്കുകള്‍ ഉയര്‍ത്തിയും ക്രൂരതകള്‍ തുടര്‍ന്നുവെന്ന് രാഹുല്‍ വിശദീകരിച്ചു.

കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കൊവിഡ് മരണത്തില്‍ നാലുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയോട് കേന്ദ്ര സര്‍ക്കാര്‍ പ്രതികൂലമായാണ് പ്രതികരിച്ചത്. നഷ്ടപരിഹാരം നല്കാന്‍ സാമ്പത്തികമായി ഒരു തരത്തിലും കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും കഴിയില്ലെന്ന നിലപാടാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്.

Next Story