
സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ മുഖ്യമന്ത്രിയുടെ അറിവോടെ ആ പട്ടയ ഭുമി ലഭിച്ചാല്‍ സ്വീകരക്കുമെന്ന് രാജന്റെ മൂത്തമകന്‍ രാഹുല്‍. അല്ലാത്ത പക്ഷം വസന്തയുടെ ഭാഗത്ത് നിന്ന് വീണ്ടും ഉപദ്രവം ഉണ്ടാകുമെന്ന ഭയമുണ്ട്. അതിനാല്‍ മുഖ്യമന്ത്രി വഴി മാത്രമേ തങ്ങള്‍ ഭൂമി ഏറ്റെടുക്കു. റിപ്പോര്‍ട്ടര്‍ ടിവി ചര്‍ച്ചയിലായിരുന്നു രാഹുലിന്റെ പ്രതികരണം.
തങ്ങള്‍ക്ക് പട്ടയം ഉറപ്പാക്കി തരാമെന്ന് കളക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി. അതേസമയം ബോബി ചെമ്മണ്ണൂര്‍ സഹായിക്കാന്‍ ശ്രമിച്ചതില്‍ സന്തോഷമുണ്ടെന്നും ഇത്തരം ഭൂമി വില്‍ക്കാന്‍ പാടില്ലെന്ന് വ്യവസ്തയുള്ളതിനാലാണ് അദ്ദേഹത്തിന്റെ പക്കല്‍ നിന്നും ഭൂമി ഏറ്റുവാങ്ങാതിരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഭൂമി വാങ്ങുന്നതിന് മുമ്പ് അദ്ദേഹം തങ്ങളോട് സംസാരിക്കണമായിരുന്നു. അതുകൊണ്ടാണ് വസന്ത അദ്ദേഹത്തെ പറ്റിച്ചത്. വിമല, കമലാക്ഷി എന്നിവരുടെ പേരിലാണ് ഇപ്പോള്‍ ആ പട്ടയം ഉള്ളത്. അതിന്റെ വിവരാവകാശം തങ്ങളുടെ പക്കലുണ്ട്. രണ്ട് കോളനി ഇവിടെ ഇടിച്ച് കളഞ്ഞിട്ടാണ് വസന്ത എന്ന സ്ത്രീ ഇവിടെ ഒറ്റ കോളനി എടുത്തിരിക്കുന്നത്. ഇനിയെങ്കിലും എല്ലാവരും ഇതറിയണം. ഇതേപോലെ വഞ്ചിക്കപ്പെട്ടിട്ടുള്ള കുറേപേര്‍ കേരളത്തിലുണ്ട്. ഇവിടെ നീതി നടപ്പാകണം. അതിന് വേണ്ടിയാണ് തങ്ങളുടെ അച്ഛന്‍ പോരാടിയത്.
ഈ നാല് സെന്റ് ഭൂമിക്ക് വേണ്ടിയല്ല തങ്ങളുടെ അച്ഛന്‍ പോരാടിയത്. ഇവിടെ നടക്കുന്ന കള്ളത്തരം ലോകത്തെ അറിയിക്കണം. തങ്ങള്‍ക്ക് ഈ സ്ഥലമോ, വീടോ, പണമോ, സ്വത്തോ ഒന്നും വേണ്ട. പക്ഷെ നീതിവേണമെന്ന് രാജന്റെ മക്കള്‍ പറഞ്ഞു. ആ നീതിയിലൂടെ ലഭിക്കുന്ന പട്ടയം സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
- TAGS:
- Neyyattinkara
- Rajan