Top

അന്നദാതാക്കളുടെ സത്യഗ്രഹം ദേശീയ താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധി; മോഡി സര്‍ക്കാര്‍ ഭയം കൊണ്ട് മതില്‍ പണിയുന്നതെന്തിനെന്ന് പ്രിയങ്ക

ഈ മൂന്ന് നിയമങ്ങളും കർഷകർക്കും തൊഴിലാളികൾക്കും മാത്രമല്ല, ജനങ്ങൾക്കും രാജ്യത്തിനും തന്നെ ദോഷകരമാണ്. പൂർണ്ണ പിന്തുണ

6 Feb 2021 5:13 AM GMT

അന്നദാതാക്കളുടെ സത്യഗ്രഹം ദേശീയ താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധി; മോഡി സര്‍ക്കാര്‍ ഭയം കൊണ്ട് മതില്‍ പണിയുന്നതെന്തിനെന്ന് പ്രിയങ്ക
X

ന്യൂഡൽഹി: നമ്മുടെ അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം ദേശീയ താൽപ്പര്യത്തിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പുതിയ കാർഷിക നിയമങ്ങൾ രാജ്യത്തിന് ഹാനികരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കർഷക യൂണിയനുകൾ പ്രതിഷേധമാർഗ്ഗമെന്ന നിലയിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള റോഡ് ഉപരോധം (ചക്കാ ജാം) ദേശീയ-സംസ്ഥാന പാതകളിൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ നടക്കുകയാണ്.

വിവാദമായ മൂന്ന് കേന്ദ്രകാർഷിക നിയമങ്ങളിലും ഇന്റർനെറ്റ് വിച്ഛേദനത്തിലും പ്രതിഷേധിച്ചാണ് സംയുക്ത കിസാൻ മോർച്ച ഇന്ന് ഈ റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉച്ചയോടെ ആരംഭിക്കുന്ന ഈ ഉപരോധത്തിൽ രാജ്യത്തെ പ്രധാന ദേശീയ-സംസ്ഥാന പാതകൾ ഉപരോധിക്കപ്പെടുന്നുണ്ട്.

‘അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം ദേശീയ താൽപ്പര്യത്തിലാണ്. ഈ മൂന്ന് നിയമങ്ങളും കർഷകർക്കും തൊഴിലാളികൾക്കും മാത്രമല്ല, ജനങ്ങൾക്കും രാജ്യത്തിനും തന്നെ ദോഷകരമാണ്. പൂർണ്ണ പിന്തുണ!’, മിസ്റ്റർ ഗാന്ധി ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കർഷകരുടെ പ്രശ്‌നത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ചു. കർഷക പ്രതിഷേധ കേന്ദ്രങ്ങളിലൊന്നിൽ നിരവധി ബാരിക്കേഡുകൾ അടുക്കി വെച്ചിരിക്കുന്നതിന്റെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ട് “ഭയത്തിന്റെ മതിൽ കൊണ്ട് നിങ്ങൾ ഞങ്ങളെ പേടിപ്പിക്കുന്നത് എന്തിന് ?” എന്ന് കുറിച്ചു.

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്ന് റോഡ് ഉപരോധത്തിന് പിന്തുണ പ്രഖ്യാപിക്കവേ കോൺഗ്രസ് പറഞ്ഞിരുന്നു.

Next Story