Top

യുപിയില്‍ വനിതാ സ്ഥാനാര്‍ഥിയെ അവഹേളിച്ച നടപടിയില്‍ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും; ‘സ്ത്രീകള്‍ക്കെതിരെ ബി ജെ പി പരിധിലംഘിച്ചു’

യുപിയില്‍ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന വനിതാ സ്ഥാനാര്‍ഥിയെ അവഹേളിച്ച ബി ജെ പി നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി രാഹുലും പ്രിയങ്കയും. ബി ജെ പി നടത്തുന്നത് അറ്റകൈപ്രയോഗമാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. ബി ജെ പി പരിധി ലംഘിച്ചെന്ന് പ്രിയങ്ക വിമര്‍ശിച്ചു. സംസ്ഥാനത്ത് ബി ജെ പി നടത്തുന്ന അക്രമങ്ങളാണ് ഇത്തരം അറ്റകൈപ്രയോഗങ്ങളെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ നാമനിര്‍ദേശപത്രിക നല്കുന്നതില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ പരിധി ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് […]

10 July 2021 4:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുപിയില്‍ വനിതാ സ്ഥാനാര്‍ഥിയെ അവഹേളിച്ച നടപടിയില്‍ വിമര്‍ശനവുമായി രാഹുലും പ്രിയങ്കയും; ‘സ്ത്രീകള്‍ക്കെതിരെ ബി ജെ പി പരിധിലംഘിച്ചു’
X

യുപിയില്‍ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന വനിതാ സ്ഥാനാര്‍ഥിയെ അവഹേളിച്ച ബി ജെ പി നടപടിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി രാഹുലും പ്രിയങ്കയും. ബി ജെ പി നടത്തുന്നത് അറ്റകൈപ്രയോഗമാണെന്ന് രാഹുല്‍ ആഞ്ഞടിച്ചു. ബി ജെ പി പരിധി ലംഘിച്ചെന്ന് പ്രിയങ്ക വിമര്‍ശിച്ചു. സംസ്ഥാനത്ത് ബി ജെ പി നടത്തുന്ന അക്രമങ്ങളാണ് ഇത്തരം അറ്റകൈപ്രയോഗങ്ങളെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. സ്ത്രീകളെ നാമനിര്‍ദേശപത്രിക നല്കുന്നതില്‍ നിന്ന് പിന്‍വലിപ്പിക്കാന്‍ ബി ജെ പി പ്രവര്‍ത്തകര്‍ പരിധി ലംഘിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി വിമര്‍ശിച്ചു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ബി ജെ പി എം എല്‍ എയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ ഇരയേയും കുടുംബത്തിനേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. യുപിയില്‍ സ്ത്രീകള്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നത് വിലക്കാനാണ് ബി ജെ പി ഇപ്പോള്‍ പരിധികള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. ”അന്നത്തെ അതേ സര്‍ക്കാര്‍ അതേ പെരുമാറ്റ”മെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

യുപിയില്‍ ബ്ലോക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി ആക്രമങ്ങളാണ് നടക്കുന്നത്. നേരത്തെ ബ്ലോക്ക് കമ്മിറ്റി അംഗത്തിന്റൈ ബന്ധുവിനെ ബി ജെ പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. ബി ജെ പി സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവും അനുയായികളും കൊല്ലപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിന്റെ കുടുംബത്തിനെ തട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമം തടഞ്ഞതിനാണ് കൊലപ്പെടുത്തിയതെന്നും രാഹുല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം എസ് പി വനിതാ സ്ഥാനാര്‍ഥിയെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിനിടെ ബി ജെ പി പ്രവര്‍ത്തകര്‍ സാരി പിടിച്ച് വലിച്ചിഴച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Next Story