Top

‘ജനാര്‍ദ്ദനന്‍ ചേട്ടനെ സര്‍ക്കാര്‍ മാതൃകയാക്കണം’; ഈ വിവേകം കണ്ട് പഠിക്കേണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ജനാര്‍ദ്ദനനെ ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രൊഫൈലുകളും. ജനാര്‍ദനനെയാണ് സര്‍ക്കാര്‍ മാതൃകയാക്കേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയില്‍ അഞ്ഞൂറ് പേരെ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ മനുഷ്യന്റെ വകതിരിവും വിവേകവും കണ്ട് പഠിക്കണമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുലിന്റെ പ്രതികരണം- “ജനാര്‍ദ്ദനന്‍ ചേട്ടനെയാണ് ഈ സര്‍ക്കാര്‍ മാതൃകയാക്കേണ്ടത്. പുതിയ മന്ത്രിസഭയുടെ, സത്യപ്രതിജ്ഞാ മാമാങ്കത്തിനു ക്ഷണിക്കപ്പെട്ടപ്പോള്‍, ആ മനുഷ്യന്‍ […]

19 May 2021 12:34 AM GMT

‘ജനാര്‍ദ്ദനന്‍ ചേട്ടനെ സര്‍ക്കാര്‍ മാതൃകയാക്കണം’; ഈ വിവേകം കണ്ട് പഠിക്കേണ്ടതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
X

കൊവിഡ്-19 സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച ജനാര്‍ദ്ദനനെ ഏറ്റെടുത്ത് കോണ്‍ഗ്രസ് പ്രൊഫൈലുകളും. ജനാര്‍ദനനെയാണ് സര്‍ക്കാര്‍ മാതൃകയാക്കേണ്ടതെന്ന് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലയില്‍ അഞ്ഞൂറ് പേരെ വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ മനുഷ്യന്റെ വകതിരിവും വിവേകവും കണ്ട് പഠിക്കണമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുലിന്റെ പ്രതികരണം-

“ജനാര്‍ദ്ദനന്‍ ചേട്ടനെയാണ് ഈ സര്‍ക്കാര്‍ മാതൃകയാക്കേണ്ടത്. പുതിയ മന്ത്രിസഭയുടെ, സത്യപ്രതിജ്ഞാ മാമാങ്കത്തിനു ക്ഷണിക്കപ്പെട്ടപ്പോള്‍, ആ മനുഷ്യന്‍ പറയുന്നു, ‘കോവിഡ് ഇത്ര രൂക്ഷമായിരിക്കുമ്പോള്‍ ആ സത്യപ്രതിജ്ഞാ ചടങ്ങ് ഞാന്‍ ടി വി യില്‍ കണ്ടോളാം.’ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ജില്ലയില്‍ അഞ്ഞൂറ് പേരെ (യഥാര്‍ത്ഥ നമ്പര്‍ അതില്‍ കൂടുതല്‍ ) വെച്ച് സത്യപ്രതിജ്ഞ ചെയ്യുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ഈ മനുഷ്യന്റെ വകതിരിവും, വിവേകവും കണ്ട് പഠിക്കണം.”

ജനാർദ്ദനൻ ചേട്ടനെയാണ് ഈ സർക്കാർ മാതൃകയാക്കേണ്ടത്. പുതിയ മന്ത്രിസഭയുടെ, സത്യപ്രതിജ്ഞാ മാമാങ്കത്തിനു ക്ഷണിക്കപ്പെട്ടപ്പോൾ,…

Posted by Rahul Mamkootathil on Tuesday, May 18, 2021

തന്നെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചതിന്റെ കത്തും കാര്‍, ഗേറ്റ് പാസുകളും ജനാര്‍ദ്ദനന്‍ തന്നെയാണ് പുറത്തുവിട്ടത്. എന്നാല്‍ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സത്യപ്രതിജ്ഞയില്‍ പങ്കെടുക്കുന്നില്ലെന്ന്ാണ് അദ്ദേഹത്തിന്റെ തീരുമാനം. നേരത്തെ വാക്‌സിന്‍ ചാലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ വ്യക്തിയായിരുന്നു ജനാര്‍ദ്ദനന്‍.

‘ മുഖ്യമന്ത്രിയെ നേരിട്ടൊന്ന് കാണണം. സംസാരിക്കണം. എല്ലാവരും കൊതിക്കുന്നതാ.. എന്നാല്‍ കൊവിഡ് ഒക്കെ മാറട്ടെ, എന്നിട്ട് കാണാം.’ എന്നായിരുന്നു ജനാര്‍ദ്ദനന്റെ പ്രതികരണം.

ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ ടൗണിലെ ഒരു ബാങ്കു ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്റെ കഥ പുറംലോകമറിഞ്ഞത്. 35 വര്‍ഷത്തോളമായി ദിനേശിലെ തൊഴിലാളിയാണ് ജനാര്‍ദ്ദനന്‍. ആകെയുള്ള സമ്പാദ്യവും ഭാര്യയുടെയും തന്റെയും ഗ്രാറ്റുവിറ്റിയും ചേര്‍ന്ന തുകയായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. അതില്‍ നിന്നാണ് അദ്ദേഹം വാക്സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കിയത്.

Next Story