Top

‘കന്നഡികരായ രണ്ട് മനുഷ്യര്‍’; കൊവിഡില്‍ ജാതി മത ഭേദമന്യേ സഹായമെത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷനെയും തേജസ്വി യാദവിനെയും കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആശുപത്രി ജീവനക്കാരോട് വര്‍ഗീയ പരാമര്‍ശം നടത്തി വിവാദത്തിലായ തേജസ്വി സൂര്യയെയും ജാതി, മത വ്യത്യാസമില്ലാതെ ബംഗളൂരുവിലെ കൊവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് ദേശിയ അധ്യക്ഷനെയും താരതമ്യം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. കന്നഡികരായ രണ്ട് മനുഷ്യരും പ്രത്യയ ശാസത്ര പരമായും രാഷ്ട്രീയപരമായും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു. ‘കന്നഡികരായ രണ്ട് മനുഷ്യര്‍…തേജസ്വി സൂര്യ. എംപി യുവ മോര്‍ച്ച ദേശിയ അധ്യക്ഷന്‍. ഈ കോവിഡ് കാലത്ത് ആശുപത്രിയിലെത്തുന്നവരുടെ പേരില്‍ നിന്ന് മതം കണ്ടെത്തി, അതിലെ […]

9 May 2021 4:56 AM GMT

‘കന്നഡികരായ രണ്ട് മനുഷ്യര്‍’; കൊവിഡില്‍ ജാതി മത ഭേദമന്യേ സഹായമെത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് ദേശീയ അധ്യക്ഷനെയും തേജസ്വി യാദവിനെയും കുറിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
X

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആശുപത്രി ജീവനക്കാരോട് വര്‍ഗീയ പരാമര്‍ശം നടത്തി വിവാദത്തിലായ തേജസ്വി സൂര്യയെയും ജാതി, മത വ്യത്യാസമില്ലാതെ ബംഗളൂരുവിലെ കൊവിഡ് രോഗികള്‍ക്ക് സഹായമെത്തിക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് ദേശിയ അധ്യക്ഷനെയും താരതമ്യം ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍. കന്നഡികരായ രണ്ട് മനുഷ്യരും പ്രത്യയ ശാസത്ര പരമായും രാഷ്ട്രീയപരമായും എത്ര വ്യത്യാസപ്പെട്ടിരിക്കുന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചൂണ്ടിക്കാട്ടുന്നു.

‘കന്നഡികരായ രണ്ട് മനുഷ്യര്‍…തേജസ്വി സൂര്യ. എംപി യുവ മോര്‍ച്ച ദേശിയ അധ്യക്ഷന്‍.

ഈ കോവിഡ് കാലത്ത് ആശുപത്രിയിലെത്തുന്നവരുടെ പേരില്‍ നിന്ന് മതം കണ്ടെത്തി, അതിലെ മുസ്ലീം നാമധാരികളെ കണ്ടെത്തി ശകാരിക്കുന്നു. ആശുപത്രിയില്‍ ചികിത്സ കിട്ടുന്നവരത്രയും മുസ്ലീംങ്ങളാണ് പോലും. ആശുപത്രി പട്ടികയാണ്, മദ്രസ പട്ടികയല്ല പോലും…

ശ്രീനിവാസ് ബി.വി
യൂത്ത് കോണ്‍ഗ്രസ്സ് ദേശിയ അധ്യക്ഷന്‍

ഊരും, പേരും, ജാതിയും, മതവും, വര്‍ഗ്ഗവും, വര്‍ണ്ണവും നോക്കാതെ ‘മനുഷ്യര്‍ക്ക് ‘ ഭക്ഷണവും, വസ്ത്രവും, ഓക്‌സിജനും, ചികിത്സയുമെത്തിച്ച് അവരെ സഹായിക്കുന്നു.
രണ്ട് മനുഷ്യര്‍,രണ്ട് പാര്‍ട്ടി,രണ്ട് രാഷ്ട്രീയം,രണ്ട് പ്രത്യയ ശാസ്ത്രം ….,’ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കൊവിഡ് മൂലം ദുരിതത്തിലകപ്പെട്ടവര്‍ക്ക് സഹായമെത്തിക്കുകയാണ് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് (ഐവൈസി) ശ്രീനിവാസ് ബി.വിയും കൂട്ടരും. ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, മരുന്നുകള്‍ എന്നിവ ആവശ്യപ്പെടുന്ന രോഗികള്‍ക്ക് പെട്ടന്ന് തന്നെ ഇവ ലഭ്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഐവൈസി പ്രസിഡന്റായ ശ്രീനിവാസിന് ട്വിറ്ററില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ആണുള്ളത്. ദിനവും ധാരാളം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തോട് സഹായമഭ്യര്‍ത്ഥിക്കുന്നത്.

Next Story