‘പൊതുപ്രവര്‍ത്തനത്തിലേക്ക് ആരെങ്കിലും നിര്‍ബന്ധിപ്പിച്ച് വിട്ടതാണോ’? മുകേഷിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍
ഫോണില്‍ വിൡച്ച വിദ്യാര്‍ത്ഥിയോട് മോശമായി സംസാരിച്ച കൊല്ലം എംഎല്‍എ മുകേഷ് ജനപ്രതിനിധയുടെ ഉത്തരവാദിത്വം മനസ്സിലാക്കണമെന്ന്് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയത്തിലിറങ്ങാനോ എംഎല്‍എയായി മത്സരിക്കാനോ മുകേഷിനെ ആരും നിര്‍ബന്ധിച്ചിട്ടില്ല. എംഎല്‍എ എന്ന തരത്തില്‍ വളരെ ക്രൂരമായാണ് മുകേഷ് സംസാരിച്ചത്. ഇതാണ് മുകേഷിന്റെ ജനങ്ങളോടുള്ള സമീപനമെങ്കില്‍ സിപിഐഎം മറുപടി പറയണമെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. ഇത്തരത്തിലുള്ള ആളുകളുടെ പ്രശ്‌നമാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണല്ലോ പൊതുപ്രവര്‍ത്തനം തെരഞ്ഞെടുക്കുന്നത്. ആരും നിര്‍ബന്ധിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് പറഞ്ഞുവിട്ടതല്ലല്ലോ. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണമോ […]
5 July 2021 12:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫോണില്‍ വിൡച്ച വിദ്യാര്‍ത്ഥിയോട് മോശമായി സംസാരിച്ച കൊല്ലം എംഎല്‍എ മുകേഷ് ജനപ്രതിനിധയുടെ ഉത്തരവാദിത്വം മനസ്സിലാക്കണമെന്ന്് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഷ്ട്രീയത്തിലിറങ്ങാനോ എംഎല്‍എയായി മത്സരിക്കാനോ മുകേഷിനെ ആരും നിര്‍ബന്ധിച്ചിട്ടില്ല. എംഎല്‍എ എന്ന തരത്തില്‍ വളരെ ക്രൂരമായാണ് മുകേഷ് സംസാരിച്ചത്. ഇതാണ് മുകേഷിന്റെ ജനങ്ങളോടുള്ള സമീപനമെങ്കില്‍ സിപിഐഎം മറുപടി പറയണമെന്നും രാഹുല്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഇത്തരത്തിലുള്ള ആളുകളുടെ പ്രശ്‌നമാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണല്ലോ പൊതുപ്രവര്‍ത്തനം തെരഞ്ഞെടുക്കുന്നത്. ആരും നിര്‍ബന്ധിച്ച് പൊതുപ്രവര്‍ത്തനത്തിലേക്ക് പറഞ്ഞുവിട്ടതല്ലല്ലോ. ആരെങ്കിലും നിര്‍ബന്ധിച്ചിട്ടാണമോ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും എംഎല്‍എയായതും.
മുമ്പും ഫോണ്‍കോള്‍ സംബന്ധിച്ച് മുകേഷിനെതിരെആരോപണം വന്നിരുന്നു. അന്ന് നീതീകരിക്കാന്‍ വേണ്ടിയെങ്കിലും പറയാമായിരുന്നു ഒരു സിനിമാ തരത്തെ ഒരു ആരാധകന്‍ വിളിക്കുന്നതാണ്. അതിനോടെങ്ങനെ പ്രതികരിക്കണമെന്നത് വ്യക്തിപരമായ സംസ്‌കാരത്തിന്റെ മാത്രം ഭാഗമാണ്. എന്നാല്‍ ഇപ്പോള്‍ ആ കുട്ടി വിളിച്ചിരിക്കുന്നത് എംഎല്‍എയെയാണ്. എത്രക്രൂരമായാണ് മുകേഷ് സംസാരിക്കുന്നത്. എന്തിനാണ് വിളിച്ചതെന്ന് ഒരു വാചകം കുട്ടിയോട് ചോദിക്കാമായിരുന്നെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
ഇതിനിടെ മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസ് സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് എംഎല്‍എയെ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ഞായറാഴ്ച്ചയാണ് മുകേഷ് എംഎല്‍എയെ ഫോണില്‍ വിളിച്ച കുട്ടിയോട് അദ്ദേഹം അപമര്യാദയായി സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥി സ്വന്തം എംഎല്‍എയെ വിളിക്കാതെ തന്നെ വിളിച്ചതാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. നമ്പര്‍ തന്ന കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണമെന്നും മുകേഷ് വിദ്യാര്‍ത്ഥിയോട് പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. അത്യാവശ്യം പറയാനാണ് വിളിച്ചതെങ്കിലും ഒരിക്കല്‍ പോലും മുകേഷ് വിദ്യാര്‍ത്ഥി വിളിച്ചതിന്റെ കാര്യവും അന്വേഷിക്കുന്നില്ല. പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേയെന്നാണ് മുകേഷ് മറിച്ച് ചോദിക്കുന്നത്.
- TAGS:
- Mukesh